പത്തനംതിട്ട: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാര്‍ഷിക വിളകളിലെ സുരക്ഷിത കീടനാശിനി പ്രയോഗം എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കും. 25നു രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും, പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താത്പര്യപ്പെടുന്നവരും 24ന് ഉച്ചകഴിഞ്ഞു മൂന്നിന് മുമ്പായി 9447801351 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.