കോന്നി: കുളത്തുങ്കല്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ മതിലിലേക്ക് കാര്‍ ഇടിച്ചു കയറി. രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാത്രിയാണ് അപകടം.
പത്തനാപുരം ഭാഗത്തുനിന്നും കോന്നിയിലേക്ക് വന്ന ആള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ഉണ്ടായിരുന്ന നാലു പേരില്‍ രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
വകയാര്‍ കോട്ടയം മുക്ക് സ്വദേശികളായ പ്രണവ്, പ്രിജില്‍, അച്ചു ജോയ്, സച്ചു ജോയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാട്ടുകാരുടെ സഹായത്തോടെ ഇവരെ ആശുപത്രിയിലേക്കു മാറ്റി.