ഇ​ല്ലി​ക്ക​ല്‍​ക​ല്ലി​ലേ​ക്ക് വ​രൂ; പ്ര​കൃ​തി​യെ അ​നു​ഭ​വി​ച്ച് പ്ര​കൃ​തി​ദ​ത്ത വി​ഭ​വ​ങ്ങ​ളു​മാ​യി മ​ട​ങ്ങാം
Monday, October 3, 2022 11:14 PM IST
കോ​​ട്ട​​യം: പ്ര​​കൃ​​തി സൗ​​ന്ദ​​ര്യം നു​​ക​​രു​​ന്ന​​തി​​നൊ​​പ്പം പ്ര​​കൃ​​തി​​ദ​​ത്ത വി​​ഭ​​വ​​ങ്ങ​​ള്‍ വാ​​ങ്ങു​​ന്ന​​തി​​നും കാ​​ണു​​ന്ന​​തി​​നും ഇ​​ല്ലി​​ക്ക​​ല്‍​ക​​ല്ലി​​ല്‍ അ​​വ​​സ​​രം.
മൂ​​ന്നി​​ല​​വ് പ​​ഞ്ചാ​​യ​​ത്തി​​ലെ പ​​ര​​മ്പ​​രാ​​ഗ​​ത ഗോ​​ത്ര​​വി​​ഭാ​​ഗ​​ങ്ങ​​ള്‍ നി​​ര്‍​മി​​ക്കു​​ന്ന കു​​ട്ട​​യും മു​​റ​​വും പാ​​യ​​ക​​ളും, ഔ​​ഷ​​ധ​​ഗു​​ണ​​മു​​ള്ള വെ​​ള്ള, മ​​ഞ്ഞ കൂ​​വ​​പ്പൊ​​ടി​​ക​​ള്‍, ചെ​​റു​​തേ​​ന്‍, വ​​ന്‍​തേ​​ന്‍, പു​​ല്‍​ച്ചൂ​​ലു​​ക​​ള്‍, ചി​​ര​​ട്ട​​യി​​ല്‍ ഉ​​ണ്ടാ​​ക്കി​​യെ​​ടു​​ക്കു​​ന്ന വി​​വി​​ധ​ത​​രം ക​​ര​​കൗ​​ശ​​ല വ​​സ്തു​​ക്ക​​ള്‍, ഈ​​രാ​​റ്റു​​പേ​​ട്ട ബ്ലോ​​ക്കി​​ലെ വി​​വി​​ധ കു​​ടും​​ബ​​ശ്രീ യൂ​​ണി​​റ്റു​​ക​​ളി​​ല്‍നി​​ന്നു​​ള്ള ഉ​​ത്പ​​ന്ന​​ങ്ങ​​ളാ​​യ വെ​​ളി​​ച്ചെ​​ണ്ണ, വി​​നാ​​ഗി​​രി, അ​​ച്ചാ​​റു​​ക​​ള്‍, ക​​റി​​പ്പൊ​​ടി​​ക​​ള്‍, കു​​ട​​ക​​ള്‍, പ​​ല​​ഹാ​​ര​​ങ്ങ​​ള്‍, മൂ​​ന്നി​​ല​​വ് പ​​ഞ്ചാ​​യ​​ത്തി​​ലെ ത​​ന്നെ വി​​വി​​ധ യൂ​​ണി​​റ്റു​​ക​​ള്‍ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന പ​​ച്ച​​ക്ക​​റി​​ക​​ള്‍, പ​​ഴ​​വ​​ര്‍​ഗ​​ങ്ങ​​ള്‍, കാ​​ച്ചി​​ല്‍, ചേ​​മ്പ്, ഇ​​ഞ്ചി, മ​​ഞ്ഞ​​ള്‍, ക​​പ്പ എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള വി​​ഭ​​വ​​ങ്ങ​​ളാ​​ണ് കു​​ടും​​ബ​​ശ്രീ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇ​​ല്ലി​​ക്ക​​ല്‍ ക​​ല്ലി​​ല്‍ ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള കു​​ടും​​ബ​​ശ്രീ ട്രേ​​ഡ് ഫെ​​യ​​റി​​ല്‍ ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്.
കു​​ടും​​ബ​​ശ്രീ ജി​​ല്ലാ മി​​ഷ​​ന്‍, മൂ​​ന്നി​​ല​​വ് സി​​ഡി​​എ​​സ്, മൂ​​ന്നി​​ല​​വ് പ​​ഞ്ചാ​​യ​​ത്ത് എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഉ​​ത്​​പ​​ന്ന പ്ര​​ദ​​ര്‍​ശ​​ന വി​​പ​​ണ​​ന മേ​​ള സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
മൂ​​ന്നി​​ല​​വ് പ​​ഞ്ചാ​​യ​​ത്തി​​ലെ 30 ഗോ​​ത്ര​​വ​​ര്‍​ഗ കു​​ടും​​ബ​​ശ്രീ യൂ​​ണി​​റ്റു​​ക​​ളി​​ല്‍നി​​ന്നു​​ള്ള ഉ​ത്​​പ​​ന്ന​​ങ്ങ​​ളും ഈ​​രാ​​റ്റു​​പേ​​ട്ട ബ്ലോ​​ക്കി​​ലെ വി​​വി​​ധ കു​​ടും​​ബ​​ശ്രീ യൂ​​ണി​​റ്റു​​ക​​ളി​​ല്‍നി​​ന്നു​​ള്ള ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​മാ​​ണ് പ്ര​​ദ​​ര്‍​ശ​​ന വി​​പ​​ണ​​ന മേ​​ള​​യി​​ലു​​ള്ള​​ത്. രാ​​വി​​ലെ എ​​ട്ടു മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം 6.30 വ​​രെ​​യാ​​ണ് മേ​​ള. ട്രേ​​ഡ് ഫെ​​യ​​ര്‍ നാ​ളെ അ​​വ​​സാ​​നി​​ക്കും.