വോട്ട് ചെയ്യാന്‍ പാട്ടുമായി സ്വീപ്
1418535
Wednesday, April 24, 2024 6:54 AM IST
കോട്ടയം: വോട്ടുചെയ്യാന്‍ പാട്ടുമായി ജില്ലാ ഭരണകൂടവും സ്വീപും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ഉയര്‍ത്തുന്നതിനുളള പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സിസ്റ്റമാറ്റിക് വോട്ടര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്) തെരഞ്ഞെടുപ്പ് വീഡിയോഗാനം പുറത്തിറക്കിയത്.
‘’വോട്ടുകള്‍ ചെയ്യുക നാം’’ എന്നു തുടങ്ങുന്ന ബോധവത്കരണ ഗാനം രചിച്ചതും സംഗീതം നല്കിയതും ആലപിച്ചതും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ്.
കോട്ടയം താലൂക്ക് തെരഞ്ഞെടുപ്പു വിഭാഗം ഡെപ്യൂട്ടി തഹസീല്‍ദാര്‍ കെ.ഇ. നസീറാണ് ജില്ലയിലെ വിവിധ സ്ഥലനാമങ്ങളുടെ പേരുകള്‍ക്കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള ഗാനത്തിന്റെ രചന.
പാമ്പാടി താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.എ. മനോജാണ് സംഗീതമൊരുക്കിയത്.
ഡോ. കെ.എ. മനോജും പുതുപ്പള്ളി ഗവണ്മെന്റ് സ്കൂളിലെ അധ്യാപിക ആഷ കുരുവിളയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പു വീഡിയോ ഗാനത്തിന്റെ പ്രകാശനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി. വിഗ്നേശ്വരി നിര്‍വഹിച്ചു.