ഫ്രാൻസിസ് ജോർജിനുവേണ്ടി അഭിഭാഷകരുടെ സ്ക്വാഡ്
1418534
Wednesday, April 24, 2024 6:54 AM IST
കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പിൽ കെ. ഫ്രാൻസീസ് ജോർജിന്റെ വിജയത്തിനായി അഭിഭാഷകർ മാർക്കറ്റുൾപ്പടെയുള്ള നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ നേരിട്ടെത്തി വോട്ട് അഭ്യർഥിച്ചു.
സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് അഡ്വ. ടി.വി. സോണി, അഡ്വ. ജി. ഗോപകുമാർ, അഡ്വ. മനീഷ് ജോസ്, അഡ്വ. ജോസ് ജെ. മുക്കാടൻ, അഡ്വ. അനിൽ മാധവപ്പള്ളി, അഡ്വ. സാബു ജോസ്, അഡ്വ. മാത്യു ഏബ്രഹാം, അഡ്വ. എസ്. പ്രിത്വിരാജ് എന്നിവർ വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി.