അ​വാ​ര്‍ഡ് വി​ത​ര​ണം നാ​ളെ
Tuesday, October 4, 2022 12:14 AM IST
ച​ങ്ങ​നാ​ശേ​രി: താ​ലൂ​ക്ക് പ​രി​ധി​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍ക്കും എ​സ്എ​സ്എ​ല്‍സി, പ്ല​സ്ടൂ (കേ​ര​ളാ, സി​ബി​എ​സ്ഇ) പ​രീ​ക്ഷ​ക​ളി​ല്‍ എ​പ്ല​സ് ല​ഭി​ച്ച 190 കു​ട്ടി​ക​ള്‍ക്കു മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ സ്മ​ര​ണാ​ര്‍ഥം രാ​ജീ​വ് വി​ചാ​ര്‍വേ​ദി ഏ​ര്‍പ്പെ​ടു​ത്തി​യ മെ​റി​റ്റ് അ​വാ​ര്‍ഡ് നാ​ളെ രാ​വി​ലെ 10.30ന് ​പെ​രു​മ്പ​ന​ച്ചി​യി​ലു​ള്ള മാ​ട​പ്പ​ള്ളി സ​ര്‍വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യും.
ര​മേ​ശ് ചെ​ന്നി​ത്ത​ല സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജീ​വ് വി​ചാ​ര്‍വേ​ദി പ്ര​സി​ഡ​ന്‍റ് ബാ​ബു കു​ട്ട​ന്‍ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭാ മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഗീ​വ​ഗീ​ര്‍സ് മാ​ര്‍ കൂ​റി​ലോ​സ് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ, ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ, കെ.​സി. ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

അ​പേ​ക്ഷ ക്ഷ​ണിച്ചു

ച​ങ്ങ​നാ​ശേ​രി: തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്തി​ലെ കൊ​ക്കോ​ട്ടു​ചി​റ പാ​ര്‍ക്കി​ല്‍ ക്ലീ​ന​ര്‍ കം ​ലൈ​ഫ് ഗാ​ര്‍ഡ് ആ​ന്‍ഡ് ടി​ക്ക​റ്റ് ക​ള​ക്ട​ര്‍ ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ക്കു​ന്നു.​അ​പേ​ക്ഷ​ക​ള്‍ 18നു ​മു​ന്പാ​യി തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക്ക​ണം.