കൊ​ടി​ത്തോ​ട്ട​ത്തി​ൽ അ​പൂ​ർ​വ കാഴ്ചയൊരുക്കി കുരുമുളക് ചെടി
Wednesday, October 5, 2022 11:54 PM IST
മു​​ക്കൂ​​ട്ടു​​ത​​റ: സാ​​ധാ​​ര​​ണ കു​​രു​​മു​​ള​​ക് കൊ​​ടി​​യു​​ടെ വ​​ള്ളി​​യി​​ലെ ഓ​​രോ ഞെ​​ടു​​പ്പി​​ലു​​മാ​​ണ് മു​​ള​​കു​​ക​​ൾ കാ​​യ്ക്കു​​ക​​യെ​​ങ്കി​​ൽ ഞെ​​ടു​​പ്പി​​ൽ​​നി​​ന്നും നി​​ര​​വ​​ധി ഞെ​​ടു​​പ്പു​​ക​​ളും അ​​തി​​ൽ നി​​റ​​യെ മു​​ള​​കു​​ക​​ളു​​മാ​​യി അ​​പൂ​​ർ​​വ കാ​​ഴ്ച. എ​​രു​​മേ​​ലി പ്ര​​പ്പോ​​സ് വാ​​ർ​​ഡി​​ലെ കൊ​​ടി​​ത്തോ​​ട്ടം എ​​ന്ന പ്ര​​ദേ​​ശ​​ത്തെ മ​​ണി​​പ്പു​​ഴ കൊ​​ണ്ടാ​​ട്ടു​​കു​​ന്നേ​​ൽ സെ​​ബാ​​സ്റ്റ്യ​​ൻ ജോ​​സ​​ഫി​​ന്‍റെ കൃ​​ഷി​​യി​​ട​​ത്തി​​ലാ​​ണ് ഈ ​​കാ​​ഴ്ച.
മു​​ക്കാ​​ൽ ഏ​​ക്ക​​ർ പ​​റ​​മ്പി​​ൽ ഏ​​റെ​​യും കു​​രു​​മു​​ള​​ക് കൃ​​ഷി​​യാ​​ണ്. ഇ​​തി​​ൽ ഒ​​രു കൊ​​ടി​​യി​​ലാ​​ണ് ഞെ​​ടു​​പ്പി​​ൽ​​നി​​ന്നും ധാ​​രാ​​ളം ഞെ​​ടു​​പ്പു​​ക​​ളും അ​​വ​​യു​​ടെ ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലും മു​​ള​​കു​​ക​​ൾ കാ​​യ്ച്ച് പാ​​ക​​മാ​​യി വ​​ള​​ർ​​ന്നു കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. ക​​രി​​മു​​ണ്ട ഇ​​ന​​ത്തി​​ലു​​ള്ള ഈ ​​കൊ​​ടി ആ​​റ് വ​​ർ​​ഷം മു​​മ്പാ​​ണ് ന​​ട്ട​​ത്. മൂ​​ന്നാ​​മ​​ത്തെ വി​​ള​​വി​​ലാ​​ണ് ഈ ​​കാ​​ഴ്ച. റേ​​ഷ​​ൻ ക​​ട ന​​ട​​ത്തി​​യി​​രു​​ന്ന സെ​​ബാ​​സ്റ്റ്യ​​ൻ ജോ​​സ​​ഫ് ക​​ട സ​​പ്ലൈ വ​​കു​​പ്പി​​നു തി​​രി​​കെ ന​​ൽ​​കി കൃ​​ഷി​​യി​​ലേ​​ക്ക് സ​​ജീ​​വ​​മാ​​വു​​ക​​യാ​​യി​​രു​​ന്നു. മി​​ക​​ച്ച ക​​ർ​​ഷ​​ക​​നു​​ള്ള ബ​​ഹു​​മ​​തി എ​​രു​​മേ​​ലി പ​​ഞ്ചാ​​യ​​ത്തും കൃ​​ഷി വ​​കു​​പ്പും ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.