ഡോ​ക്‌ടറെ നി​യ​മി​ച്ചു
Sunday, November 27, 2022 3:02 AM IST
രാ​മ​പു​രം: ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ ഒ​പി വി​ഭാ​ഗ​ത്തി​ൽ അ​ധി​ക സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് ഡോ​ക്ട​റെ നി​യ​മി​ച്ചു. വ​ള​രെ നാ​ളു​ക​ളാ​യി രാ​മ​പു​ര​ത്തെ ജ​ന​ങ്ങ​ൾ ഡോ​ക്ട​റു​ടെ കു​റ​വ് മൂ​ലം വ​ല​യു​ക​യാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ പ​ണം വ​ക​യി​രു​ത്തി​യാ​ണ് ഡോ​ക്ട​റെ നി​യ​മി​ച്ച​ത്. ഇ​തോ​ടെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു​മു​ത​ൽ വൈ​കു​ന്ന​രം ആ​റു​വ​രെ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​കും. ഡോ​ക്ട​റെ നി​യ​മി​ക്കു​ന്ന​തി​ന് മു​ൻ​കൈ എ​ടു​ത്ത പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി സ​ന്തോ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൊ​രു​ന്ന​ക്കോ​ട്ട്, ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ക​വി​ത മ​നോ​ജ് എ​ന്നി​വ​രെ ആ​ശു​പ​ത്രി വി​ക​സ​നസ​മി​തി അം​ഗ​ങ്ങ​ൾ അ​ഭി​ന​ന്ദിച്ചു.