ന​വീ​ക​രി​ച്ച പ​ള്ളി​ക്ക​ത്തോ​ട് ഫാ​ത്തി​മ​മാ​താ കു​രി​ശ​ടി കൂ​ദാ​ശ​യും തി​രു​നാ​ളും നാ​ളെ മു​ത​ൽ
Tuesday, November 29, 2022 11:31 PM IST
പ​ള്ളി​ക്ക​ത്തോ​ട്: അ​രു​വി​ക്കു​ഴി ലൂ​ർ​ദ് മാ​താ പ​ള്ളി​യു​ടെ പ​ള്ളി​ക്ക​ത്തോ​ട് മാ​ർ​ക്ക​റ്റി​ലെ ന​വീ​ക​രി​ച്ച ഫാ​ത്തി​മാ മാ​താ കു​രി​ശ​ടി​യു​ടെ കൂ​ദാ​ശ നാ​ളെ ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റി​നു കു​രി​ശ​ടി​യു​ടെ വെ​ഞ്ച​രി​പ്പ് ഫാ. ​സൈ​ജു തു​രു​ത്തി​യി​ൽ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന്‌ ജ​പ​മാ​ല, ല​ദീ​ത്ത്. ര​ണ്ട് മു​ത​ൽ ഏ​ഴു വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല,
ല​ദീ​ഞ്ഞ്.
എ​ട്ടി​ന് വൈ​കു​ന്നേ​രം 4.30ന് ​അ​രു​വി​ക്കു​ഴി ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, ഫാ. ​ആ​ന്‍റ​ണി കാ​ട്ടൂ​പ്പാ​റ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നു മാ​ർ​ക്ക​റ്റ് കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 7.15നു ​വ​ച​ന​സ​ന്ദേ​ശം, വി​കാ​രി റ​വ.​ഡോ. സോ​ണി തെ​ക്കും​മു​റി​യി​ൽ, ല​ദീ​ഞ്ഞ്, സ​മാ​പ​ന ആ​ശീ​ർ​വാ​ദം. തു​ട​ർ​ന്ന് ബാ​ൻ​ഡ് മേ​ളം, ചെ​ണ്ട​മേ​ളം. 8.30ന് ​ആ​കാ​ശ​വി​സ്മ​യം. ഒ​മ്പ​തി​ന് ഗാ​ന​മേ​ള.