ബ​നീ​ഞ്ഞാ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും അ​വാ​ര്‍​ഡു​സ​മ​ര്‍​പ്പ​ണ​വും ഇ​ന്ന്
Thursday, December 1, 2022 10:25 PM IST
പാ​ലാ: സി​സ്റ്റ​ര്‍ മേ​രി ബ​നീ​ഞ്ഞാ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ബ​നീ​ഞ്ഞാ അ​നു​സ്മ​ര​ണ​വും അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പ​ണ​വും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു പാ​ലാ സി​എം​സി പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സി​ല്‍ ന​ട​ക്കും. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും അ​വാ​ര്‍​ഡു സ​മ​ര്‍​പ്പ​ണ​വും നി​ര്‍​വ​ഹി​ക്കും. വാ​ന​മ്പാ​ടി ബ​നീ​ഞ്ഞാ സാ​ഹി​ത്യ അ​വാ​ര്‍​ഡ് തേ​ക്കി​ന്‍​കാ​ട് ജോ​സ​ഫി​നും വാ​ന​മ്പാ​ടി അ​വാ​ര്‍​ഡ് ഫാ. ​ജ​സ്റ്റി​ന്‍ ഒ​സി​സി​ക്കും സ​മ്മാ​നി​ക്കും.
സ​മ്മേ​ള​ന​ത്തി​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​നും പാ​ലാ രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സു​മാ​യ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫൗ​ണ്ടേ​ഷ​ന്‍ വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​നും സി​എം​സി ജ​യ​മാ​താ പ്രൊ​വി​ന്‍​സി​ന്‍റെ പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​റു​മാ​യ ഡോ.​സി​സ്റ്റ​ര്‍ സി​ജി തെ​രേ​സ് ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം ത​ല​വ​ന്‍ ഡോ. ​സി​ബി കു​ര്യ​ന്‍ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.

യോ​ഗ പ​രി​ശീ​ല​ന​ ക്ലാ​സ്

പാ​ലാ: പാ​ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ ആ​രം​ഭി​ച്ച വ​നി​ത​ക​ള്‍​ക്കു​ള്ള യോ​ഗ പ​രി​ശീ​ല​ന​ ക്ലാ​സ് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ ആ​ന്‍റോ ജോ​സ് പ​ടി​ഞ്ഞാ​റെ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലാ ന​ഗ​ര​സ​ഭ​യു​ടെ പ്ലാ​ന്‍ ഫ​ണ്ടി​ല്‍​നി​ന്നു​ള്ള 50000 രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് യോ​ഗ പ​രി​ശീ​ല​നം.
രാ​വി​ലെ 8.30 മു​ത​ല്‍ 9.30 വ​രെ​യാ​ണ് പ​രി​ശീ​ല​നം. മൂ​ന്നു​മാ​സ​ങ്ങ​ളി​ലാ​യി മൂ​ന്നു ബാ​ച്ച് വ​നി​ത​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും. വാ​ര്‍​ഡു​ക​ളി​ല്‍നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 25 പേ​ര്‍​ക്കാ​ണ് ഒ​രു ബാ​ച്ചി​ല്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സിജി പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജു തു​രു​ത്തേ​ല്‍, ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ല്‍, ഡോ. ​അ​മ്പി​ളി കു​മാ​രി, ഡോ. ​ബി​നോ​ജ് കെ. ​ജോ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.