പോ​സ്റ്റ്ഓ​ഫീ​സി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​ൻ വ​ഞ്ചി​മ​ല പ​ബ്ലി​ക് ലൈ​ബ്ര​റി
Friday, December 2, 2022 10:17 PM IST
പൊ​തു​കം: വ​ഞ്ചി​മ​ല പോ​സ്റ്റ്ഓഫീ​സി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​ൻ വ​ഞ്ചി​മ​ല പ​ബ്ലി​ക് ലൈ​ബ്ര​റി. ഇന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​മ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് വി.​ഐ. അ​ബ്ദു​ൾ ക​രിം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ങ്ങ​നാ​ശേ​രി പോ​സ്റ്റ​ൽ സൂ​പ്ര​ണ്ട് പി.​എസ്. സ​തി​മോ​ൾ ആ​ദ്യ​കാ​ല ജീ​വ​ന​ക്കാ​രെ ആ​ദ​രി​ക്കും.
ബ്ലോ​ക്ക്‌ പ​ഞ്ചാ​യത്ത് ​മെം​ബ​ർ പ്ര​ഫ. എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ​മാ​രാ​യ ഷേ​ർ​ലി അ​ന്ത്യാ​ങ്കു​ളം, സൂ​ര്യാ​മോ​ൾ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി അ​ഖി​ൽ ലാ​ൽ, എം.​ഇ. ഇ​സ്മാ​യി​ൽ, കെ.​ആ​ർ. മ​ന്മ​ഥ​ൻ, കെ.​ഡി. പു​ഷ്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ആ​ധാ​ർ​മേ​ള​യി​ൽ കു​ട്ടി​ക​ൾ​ക്ക് ആ​ധാ​ർ എ​ടു​ക്കു​ന്ന​തി​നും ആ​ധാ​റി​ലെ തെ​റ്റു​ക​ൾ തി​രു​ത്തു​ന്ന​തി​നും സൗ​ക​ര്യം ഉ​ണ്ട്. ആധാ​ർ മേ​ള രാ​വി​ലെ പ​ത്തി​നും പോ​സ്റ്റ്ഓ​ഫീ​സ് സേ​വിം​ഗ്സ് മേ​ള ഉച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നും ആ​രം​ഭി​ക്കും.