കു​രി​ശു​മ​ല സെ​ന്‍റ് എ​ഫ്രേം​സ് ദേ​വാ​ല​യ​കൂ​ദാ​ശ 11ന്
Tuesday, December 6, 2022 10:55 PM IST
ഏ​റ്റു​മാ​നൂ​ർ: കു​രി​ശു​മ​ല സെ​ന്‍റ് എ​ഫ്രേം​സ് ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ 11ന് ​ന​ട​ക്കും. ര​ത്ന​ഗി​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യു​ടെ കീ​ഴി​ലു​ള്ള കു​രി​ശു​പ​ള്ളി​യാ​ണ് സെ​ന്‍റ് എ​ഫ്രേം​സ് പ​ള്ളി.
11ന് ​വൈ​കു​ന്നേ​രം 3.45ന് ​വി​ശു​ദ്ധ എ​ഫ്രേ​മി​ന്‍റെ തി​രു​സ്വ​രൂ​പ​വു​മാ​യി ര​ത്ന​ഗി​രി പ​ള്ളി​യി​ൽ​നി​ന്ന് കു​രി​ശു​മ​ല പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം ന​ട​ക്കും. നാ​ലി​ന് പ​ള്ളി​യു​ടെ വെ​ഞ്ച​രി​പ്പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
ആ​റി​ന് വി​കാ​രി ഫാ. ​ജോ​സ് അ​ഞ്ചേ​രി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ൽ, ഏ​റ്റു​മാ​നൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ലൗ​ലി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
കു​രി​ശു​മ​ല​യി​ൽ 1961ൽ ​സ്ഥാ​പി​ച്ച കു​രി​ശ​ടി​യാ​ണ് ഇ​പ്പോ​ൾ ദേ​വാ​ല​യ​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. അ​ന്നു മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച കു​രി​ശു​മ​ല​യി​ലേ​ക്ക് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണ​വും കു​രി​ശി​ന്‍റെ വ​ഴി​യും ന​ട​ത്തി​വ​രു​ന്നു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ സാ​ബു തോ​മ​സ് ഊ​ന്നു​ക​ല്ലേ​ൽ, കൈ​ക്കാ​ര​ൻ ടോ​മി കാ​ശാം​കാ​ട്ടേ​ൽ, ക​ൺ​വീ​ന​ർ ലി​യോ മേ​നാ​ച്ചേ​രി എ​ന്നി​വ​ർ
പ​ങ്കെ​ടു​ത്തു.