അ​രു​വി​ത്തു​റ​യി​ൽ ച​രി​ത്ര സെ​മി​നാ​ർ ഇ​ന്ന്
Friday, December 9, 2022 10:25 PM IST
അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ത്തു​ന്ന ച​രി​ത്ര ബോ​ധ​ന സെ​മി​നാ​ർ ഇ​ന്നു രാ​വി​ലെ 9.30നു ​പാ​രീ​ഷ് ഹാ​ളി​ൽ ആ​രം​ഭി​ക്കും.
പാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ​യും കീ​ഴ്‌വ​ഴ​ക്ക​ങ്ങ​ളു​ടെ​യും ആ​ചാ​ര​ങ്ങ​ളു​ടെ​യും അ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെ​യും വാ​മൊ​ഴി​ക​ളു​ടെ​യും രേ​ഖ​ക​ളു​ടെ​യും പി​ൻ​ബ​ല​ത്തി​ൽ അ​രു​വി​ത്തു​റ​യു​ടെ മാ​ർ​ത്തോ​മ ന​സ്രാ​ണി പാ​ര​മ്പ​ര്യ​ത്തി​ന് ഊ​ടും പാ​വും ന​ൽ​കി പു​തു​ല​മു​റ​യ്ക്കു കൈ​മാ​റു​ക എ​ന്ന​താ​ണ് സെ​മി​നാ​റി​ന്‍റെ ല​ക്ഷ്യം. അ​രു​വി​ത്തു​റ​യും മാ​ർ​ത്തോ​മ ന​സ്രാ​ണി പാ​ര​മ്പ​ര്യ​വും എ​ന്ന പേ​രി​ലാ​ണ് ച​രി​ത്ര പ​ഠ​ന ശി​ബി​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​വ.​ഡോ. സേ​വ്യ​ർ കൂ​ട​പ്പു​ഴ, മോ​ൺ, സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത്, റ​വ.​ഡോ. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, റ​വ.​ഡോ. ജ​യിം​സ് പു​ലി​യു​റു​മ്പി​ൽ, റ​വ.​ഡോ. ജ​യിം​സ് മം​ഗ​ല​ത്ത്, ഡോ. ​ടി.​സി. ത​ങ്ക​ച്ച​ൻ, അ​നി​ൽ മാ​നു​വ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. ഡോ. ​സി​ബി ജോ​സ​ഫ്, ഡോ. ​സ​ണ്ണി കു​ര്യാ​ക്കോ​സ്, ഫാ. ​ജോ​ർ​ജ് പു​ല്ലു​കാ​ലാ​യി​ൽ, സി​സ്റ്റ​ർ ജെ​സി മ​രി​യ തു​ട​ങ്ങി​യ​വ​ർ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും.
അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ആ​ന്‍റ​ണി തോ​ണ​ക്ക​ര, ഫാ. ​ഡി​റ്റോ തോ​ട്ട​ത്തി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ന​ടു​ത്ത​ടം, പി.​സി. ജോ​ർ​ജ്, പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു, ഡോ. ​റെ​ജി മേ​ക്കാ​ട​ൻ, ഡോ. ​ആ​ൻ​സി വ​ട​ക്കേ​ച്ചി​റ​യാ​ത്ത്, ജ​യ്സ​ൺ കൊ​ട്ടു​കാ​പ്പ​ള്ളി, ഉ​ണ്ണി​ക്കു​ഞ്ഞ് വെ​ള്ളൂ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.