ചേ​ര്‍​പ്പു​ങ്ക​ല്‍ ബി​വി​എം കോ​ളേ​ജി​ല്‍ ദേ​ശീ​യ സെ​മി​നാ​ര്‍
Tuesday, January 24, 2023 10:31 PM IST
ചേ​ര്‍​പ്പു​ങ്ക​ല്‍: ബി​വി​എം കോ​ള​ജ് ഐ​ക്യു​എ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കേ​ര​ള കാ​ത്തോ​ലി​ക് അ​ണ്‍ എ​യ്ഡ​ഡ് ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ​സ് അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 27, 28 തീ​യ​തി​ക​ളി​ല്‍ ദേ​ശീ​യ സെ​മി​നാ​ര്‍ ന​ട​ത്തും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്ത​ല്‍ എ​ന്ന​താ​ണ് പ്ര​മേ​യം.
27ന് ​രാ​വി​ലെ 10നു ​ഡോ. സി​റി​യ​ക് തോ​മ​സ് സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ബേ​ബി സെ​ബാ​സ്റ്റ്യ​ന്‍ തോ​ണി​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​ആ​ര്‍. ക​ര്‍​പ്പ​ഗ കു​മാ​ര​വേ​ല്‍, നെ​ത​ര്‍​ല​ന്‍​ഡ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് മെം​ബ​റും എം​ജി യൂ​ണി​വേ​ഴ്സി​റ്റി സ്റ്റാ​റ്റി​റ്റി​ക്സ് ഡ​യ​റ​ക്ട​റും പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മു​ന്‍ പ്രി​ന്‍​സി​പ്പ​ലു​മാ​യ ഡോ. ​കെ.​കെ. ജോ​സ് എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സു​ക​ള്‍ ന​യി​ക്കും.
28ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ക്കു​ന്ന പ്ര​ബ​ന്ധാ​വ​ത​ര​ണ​ത്തി​ല്‍ ഡീ​ന്‍ ഓ​ഫ് സ്റ്റ​ഡീ​സ് ഡോ. ​ജോ​ര്‍​ജു​കു​ട്ടി വ​ട്ടോ​ത്ത് മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. കോ​ള​ജ് ബ​ര്‍​സാ​ര്‍ ഫാ. ​റോ​യി മ​ല​മാ​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ സ്റ്റാ​ഫ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി എ​ല്‍​സാ മേ​രി സ്‌​ക​റി​യ, ഐ​ക്യു​എ​സി കോ-​ഓ​ഡി​നേ​റ്റ​ര്‍ ജെ​ഫി​ന്‍ ജോ​സ്, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി ത​ങ്കം ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം, നാ​ക് അ​ക്ര​ഡി​റ്റേ​ഷ​ന്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍​ക്ക് ഊ​ന്ന​ല്‍ ന​ല്‍​കി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന സെ​മി​നാ​റി​ല്‍ കോ​ള​ജ് അ​ധ്യാ​പ​ക​ര്‍​ക്കും ഗ​വേ​ഷ​ക​ര്‍​ക്കും പ​ങ്കെ​ടു​ക്കാം.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കു https://tinyurl.com/ 2cpefdc7. ഫോ​ണ്‍: 9446562607, 9446448457. ര​ജി​സ്ട്രേ​ഷ​ന്: http://tiny.cc/uqk3vz.