ദേ​ശീ​യ ക​ര്‍ഷ​ക ഫെ​ഡ​റേ​ഷ​ന്‍ ക​ല്ല​റ പ​ഞ്ചാ​യ​ത്ത് പൊ​തു​യോ​ഗം
Sunday, January 29, 2023 10:40 PM IST
ക​ടു​ത്തു​രു​ത്തി: സ​പ്ലൈ​കോ​യ്ക്കു​വേ​ണ്ടി നെ​ല്ല് സം​ഭ​രി​ക്കു​ന്ന സ്വ​കാ​ര്യ​മി​ല്ലു​കാ​ര്‍ താ​ര എ​ന്ന കി​ഴി​വ് സ​മ്പ്ര​ദാ​യ​ത്തി​ന്‍റെ പേ​രി​ല്‍ ക​ര്‍ഷ​ക​രെ പി​ടി​ച്ചു പ​റി​ക്കു​ക​യാ​ണെ​ന്ന് ദേ​ശീ​യ ക​ര്‍ഷ​ക ഫെ​ഡ​റേ​ഷ​ന്‍ ക​ല്ല​റ പ​ഞ്ചാ​യ​ത്ത് പൊ​തു​യോ​ഗം ആ​രോ​പി​ച്ചു. സ​പ്ലൈ​കോ അ​നു​വ​ദി​ച്ച പ​രി​ധി​ക്കു​ള്ളി​ല്‍ നെ​ല്ല് സം​ഭ​രി​ച്ചി​ട്ടു​ള്ള ക​ര്‍ഷ​ക​ര്‍പോ​ലും അ​ന്യാ​യ​മാ​യി താ​ര ന​ല്‍കേ​ണ്ടി​വ​രു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.
നെ​ല്ല് വി​ല്‍ക്കു​ന്ന ക​ര്‍ഷ​ക​ര്‍ത​ന്നെ ക​യ​റ്റു​കു​ലി ന​ല്‍കേ​ണ്ടി​വ​രു​ന്ന വി​ചി​ത്ര​മാ​യ അ​വ​സ്ഥ തി​രു​ത്ത​പ്പെ​ടേ​ണ്ട​താ​ണെ​ന്നും ഡി​കെ​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. വാ​ങ്ങു​ന്ന ക​ക്ഷി​ക​ള്‍ ക​യ​റ്റു​കൂ​ലി ന​ല്‍കേ​ണ്ട​താ​ണെ​ന്ന പൊ​തു​ത​ത്ത്വം ഇ​വി​ടെ ലം​ഘി​ക്ക​പ്പെ​ടു​ക​യാ​ണ്. വി​ള ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി നൂ​ലാ​മാ​ല​ക​ള്‍ ഒ​ഴി​വാ​ക്കി ക​ര്‍ഷ​ക​ര്‍ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ദേ​ശീ​യ ക​ര്‍ഷ​ക ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ര്‍ജ് മു​ല്ല​ക്ക​ര​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ന്‍ മു​ക്കാ​ട്ടി​ല്‍ പ്ര​സം​ഗി​ച്ചു.
ഫെ​ബ്രു​വ​രി 13 ന് ​കോ​ട്ട​യ​ത്ത് റ​ബ​ര്‍ ക​ര്‍ഷ​ക സെ​മി​നാ​ര്‍ ന​ട​ത്തും.
ഡി​കെ​എ​ഫ് ക​ല്ല​റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി ഗോ​പാ​ല​ന്‍നാ​യ​ര്‍, സെ​ക്ര​ട്ട​റി​യാ​യി റെ​ജി കു​ര്യാ​ക്കോ​സ്, ഖ​ജാ​ന്‍ജി​യാ​യി ജോ​ജോ തോ​ട്ടു​വേ​ലി, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ത​ങ്ക​ച്ച​ന്‍ കൊ​ച്ചു​തൊ​ട്ടി​യി​ല്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി കെ.​ആ​ര്‍. അ​നി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.