ഭ​വ​ന​നി​ര്‍മാ​ണ​ത്തി​ന് ക​രാ​ര്‍ ഉ​ട​മ്പ​ടി ഒ​പ്പു​വ​ച്ചു
Sunday, January 29, 2023 10:40 PM IST
ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ അ​തി​ദ​രി​ദ്ര പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെട്ട ഒ​ന്നാം വാ​ര്‍ഡി​ലെ ഗു​ണ​ഭോ​ക്താ​വി​ന് ലൈ​ഫ് 2020 പ​ദ്ധ​തി​യി​ല്‍ ഭ​വ​ന​നി​ര്‍മാ​ണ​ത്തി​നാ​യി ക​രാ​ര്‍ ഉ​ട​മ്പ​ടി ഒ​പ്പു​വ​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ന​മ്മ ഷാ​ജു​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഉ​ട​മ്പ​ടി​യി​ല്‍ ഒ​പ്പു​വ​ച്ച​ത്.
ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടും അ​വ​ശ​ത​യും അ​നു​ഭ​വി​ക്കു​ന്ന ഗു​ണ​ഭോ​ക്താ​വി​ന് വാ​ര്‍ഡ് മെം​ബ​ര്‍ സ്റ്റീ​ഫ​ന്‍ പാ​റാ​വേ​ലി മു​ന്‍കൈ​യെ​ടു​ത്ത് ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ ല​ഭ്യ​മാ​ക്കി​യ​തി​നെ തു​ട​ര്‍ന്നാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തു​ട​ര്‍ന​ട​പ​ടി​ക​ളാ​യ​ത്. ഗു​ണ​ഭോ​ക്താ​വ് ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ര്‍ നേ​രി​ട്ടെ​ത്തി​യാ​ണ് ക​രാ​ര്‍ ഉ​ട​മ്പ​ടി​യി​ല്‍ ഒ​പ്പു​വ​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ബി. പ്ര​മോ​ദ്, മെം​ബ​ര്‍മാ​രാ​യ ടോ​മി നി​ര​പ്പേ​ല്‍, ജെ​യ്സ​ണ്‍, വി​ഇ​ഒ​മാ​ര്‍, പ​ഞ്ചാ​യ​ത്തി​ലെ ഇ​പി​ഐ​പി സെ​ക്‌​ഷ​ന്‍ ക്ല​ര്‍ക്ക് എ​ന്നി​വ​രും പ്ര​സി​ഡ​ന്‍റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ലൈ​ഫ് 2020 പ​ദ്ധ​തി പ്ര​കാ​രം ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 142 വീ​ടു​ക​ള്‍ അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​ല്‍ 70 ശ​ത​മാ​നം ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ടു ക​ഴി​ഞ്ഞു​വെ​ന്നും പ്ര​സി​ഡ​ന്‍റ് സൈ​ന​മ്മ ഷാ​ജു അ​റി​യി​ച്ചു. ഇ​തി​ല്‍ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട അ​ര്‍ഹ​രാ​യ മു​ഴു​വ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്കും വീ​ട് അ​നു​വ​ദി​ച്ച​ത് അ​ഭി​മാ​നാ​ര്‍ഹ​മാ​യ നേ​ട്ട​മാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.