നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ന​വും സ്കൂ​ൾ വാ​ർ​ഷി​ക​വും
Tuesday, January 31, 2023 10:15 PM IST
ചേ​ന​പ്പാ​ടി: വി​ഴി​ക്കി​ത്തോ​ട് ആ​ർ​വി ഗ​വ​ൺ​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സി​ൽ 2021 - 2022 വ​ർ​ഷ​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി വി​വി​ധ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​തി​ന്‍റെ​യും പു​തി​യ​താ​യി നി​ർ​മി​ച്ച പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ​യും സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ഷാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ത​ങ്ക​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ബി ജോ​സ്, ജോ​ളി മ​ടു​ക്ക​കു​ഴി, സി​ന്ധു സോ​മ​ൻ, നി​സാ സ​ലിം, പ്രി​ൻ​സി​പ്പ​ൽ വി. ​ര​ശ്മി, ഹെ​ഡ്മി​സ്ട്ര​സ് എ.​എം. ടീ​നാ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.