ക​ർ​ഷ​ക​ൻ പാ​ട​ത്തെ ചാ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ
Saturday, February 4, 2023 11:15 PM IST
കു​​മ​​ര​​കം: വെ​​ളി​​യ​​ത്ത് ചെ​​മ്മാ​​യി​​ക്ക​​രി പാ​​ട​​ത്ത് വി.​​എം. കാ​​നാ​​ലി​​നു സ​​മീ​​പം ക​​ർ​​ഷ​​ക​​നെ ചാ​​ലി​​ൽ​വീ​​ണ് മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. കു​​മ​​ര​​കം പ​​ത്തു​​പ​​ങ്കി​​ൽ പു​​ന്ന​​ച്ചി​​റ കു​​ഞ്ഞൂ​​ഞ്ഞു​​കു​​ട്ടി (രാ​​ജ​​പ്പ​​ൻ -65) നെ​​യാ​​ണ് ഇ​​ന്ന​​ലെ വെെ​​കു​​ന്നേ​​രം 4.30 ഓ​​ടെ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.
ഭാ​​ര്യ​​യോ​​ടൊ​​പ്പം പാ​​ട​​ത്തു വ​​ന്ന് തി​​രി​​കെ പോ​​കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് സം​​ഭ​​വം. ഭാ​​ര്യ​​യോ​​ട് താ​​ൻ മീ​​ൻ​​കൂ​​ട് പൊ​​ക്കി​​യി​​ട്ടു വ​​രാ​​മെ​​ന്നു പ​​റ​​ഞ്ഞു കു​​റ​​ച്ചു സ​​മ​​യം ക​​ഴി​​ഞ്ഞി​​ട്ടും കാ​​ണാ​​ത്ത​​തി​​നെ ത്തു​​ട​​ർ​​ന്ന് തി​​രി​​കെ എ​​ത്തി​​യ ഭാ​​ര്യ​​യാ​​ണ് ക​​ർ​​ഷ​​ക​​നെ ചാ​​ലി​​ൽ​വീ​​ണു കി​​ട​​ക്കു​​ന്ന​​താ​​യി ക​​ണ്ട​​ത്. ഭാ​​ര്യ: ശാ​​ന്ത​​മ്മ. മ​​ക്ക​​ൾ : ശ്യാം, ​​രേ​​ശ്മ. മ​​രു​​മ​​ക​​ൻ : ര​​മേ​​ശ​​ൻ.

ഐഎംഎസിൽ ധ്യാനം

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ഐ​എം​എ​സ് ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ എ​ല്ലാ ആ​ദ്യ​വെ​ള്ളി ക​ഴി​ഞ്ഞു​വ​രു​ന്ന വ്യാ​ഴാ​ഴ്ച​യും തു​ട​ങ്ങു​ന്ന രീ​തി​യി​ൽ ധ്യാ​നം ക്ര​മീ​ക​രി​ച്ചു. അ​ടു​ത്ത ധ്യാ​നം വ​രു​ന്ന ഒ​ൻ​പ​ത് മു​ത​ൽ 12 വ​രെ ന​ട​ക്കും. ഒ​ൻ​പ​തി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ധ്യാ​നം തു​ട​ങ്ങും. ഐ​എം​എ​സ് ഡ​യ​റ​ക്ട​ർ ഫാ.​പ്ര​ശാ​ന്ത് ഐ​എം​എ​സ്, ബ്ര​ദ​ർ ടി.​സി.​ജോ​ർ​ജ് എ​ന്നി​വ​ർ ധ്യാ​നം ന​യി​ക്കും. ഫോ​ൺ: 9869061935, 7012063568.