നി​യ​ന്ത്ര​ണം​വി​ട്ട പി​ക്ക​പ്പ് വാ​ൻ സ്കൂട്ടറിലിടിച്ച് രണ്ടുപേർക്കു പരിക്ക്
Sunday, March 19, 2023 11:44 PM IST
കോ​​ട്ട​​യം: പി​​ക്ക​​പ്പ് വാ​​ൻ നി​​യ​​ന്ത്ര​​ണം​​വി​​ട്ട് സ്‌​​കൂ​​ട്ട​​റി​​ലി​​ടി​​ച്ച് ര​​ണ്ട് പേ​​ർ​​ക്കു പ​​രി​​ക്ക്. പാ​​ക്കി​​ൽ മ​​ങ്കാ​​ട്ട് ജി​​ബി ചെ​​റി​​യാ​​ൻ (35), പി​​ക്ക​​പ്പ് വാ​ൻ ഡ്രൈ​​വ​​ർ കാ​​യം​​കു​​ളം മ​​ഞ്ജു​ നി​​വാ​​സി​​ൽ രാ​​ഹു​​ൽ (26) എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നു മ​​ണി​​പ്പു​​ഴ​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. കോ​​ട്ട​​യം ഭാ​​ഗ​​ത്തു​​നി​​ന്നു വ​​ന്ന പി​​ക്ക​​പ്പ് വാ​​ൻ നി​​യ​​ന്ത്ര​​ണം​​വി​​ട്ട് മ​​ണി​​പ്പു​​ഴ ഭാ​​ഗ​​ത്തു​​നി​​ന്നു വ​​ന്ന സ്‌​​കൂ​​ട്ട​​റി​​ലി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​രി​​ക്കേ​​റ്റ ഇ​​രു​​വ​​രെ​​യും നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്ന് ജി​​ല്ല ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. രാ​​ഹു​​ലി​​ന്‍റെ ത​​ല​​യ്ക്ക് പ​​രി​​ക്കേ​​റ്റു. ര​​ണ്ട് കാ​​ലും ര​​ണ്ട് കൈ​​യും ഒ​​ടി​​ഞ്ഞ ജി​​ബി​​യെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി. അ​​പ​​ക​​ട​​ത്തി​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ ത​​ക​​ർ​​ന്നു. അ​​പ​​ക​​ട​​ത്തെ​ത്തു​​ട​​ർ​​ന്ന് എം​​സി റോ​​ഡി​​ൽ ഗ​​താ​​ഗ​​ത​​ത​​ട​​സ​​വും നേ​​രി​​ട്ടു.