എ​ക്യു​മെ​നി​സ​ത്തി​ന്‍റെ വ​ക്താ​വ്: ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ തെ​യോ​ഫി​ലോ​സ്
Tuesday, March 21, 2023 11:54 PM IST
കോട്ടയം:മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലിന്‍റെ വേ​​ര്‍​പാ​​ട് ഭാ​​ര​​ത ക്രൈ​​സ്ത​​വ സ​​ഭ​​ക​​ള്‍​ക്കു മു​​ഴു​​വ​​നും തീ​​രാ​​ന​​ഷ്ട​​മാ​​ണെന്ന് എ​ക്യു​മെ​നി​ക്ക​ല്‍ ബോ​ര്‍​ഡ് യാക്കോ​ബാ​യ സ​ഭ പ്ര​സി​ഡ​ന്‍റ് ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ തെ​യോ​ഫി​ലോ​സ്.
ഭാ​​ര​​ത ക്രൈ​​സ്ത​​വ സ​​ഭ​​യു​​ടെ നീ​​തി​​യു​​ടെ​​യും അ​​വ​​കാ​​ശ​​ങ്ങ​​ളു​​ടെ​​യും പ്ര​​വാ​​ച​​ക ശ​​ബ്ദ​​മാ​​യി​​രു​​ന്നു പി​​താ​​വ്. അ​​ധി​​കാ​​ര​​ത്തേ​​ക്കാ​​ള്‍ ആ​​ശ​​യ​​ങ്ങ​​ള്‍​ക്ക് മു​​ന്‍​തൂ​​ക്കം ന​​ല്‍​കി, നി​​ല​​പാ​​ടു​​ക​​ളി​​ല്‍ വി​​ശ്വ​​സ്ത​​ത​​യും വ്യ​​ക്ത​​ത​​യും പു​​ല​​ര്‍​ത്തി​​യി​​രു​​ന്ന അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ചി​​ല നി​​ല​​പാ​​ടു​​ക​​ളോ​​ട് വി​​യോ​​ജി​​പ്പു​​ണ്ടാ​​യി​​രു​​ന്ന​​വ​​ര്‍​ക്കു​​പോ​​ലും ആ​​ദ​​ര​​വും ആ​​രാ​​ധ​​ന​​യും തോ​​ന്നി​​പ്പോ​​കു​​ന്ന വ്യ​​ക്തി​​ത്വ​​ത്തി​​ന് ഉ​​ട​​മ​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
ക​​ത്തോ​​ലി​​ക്ക സ​​ഭ​​യും യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി സ​​ഭ​​യും ത​​മ്മി​​ലു​​ള്ള ദൈ​​വ ശാ​​സ്ത്ര സം​​വാ​​ദ​​ങ്ങ​​ള്‍​ക്കു​​ള്ള ക​​മ്മീ​​ഷ​​ന്‍റെ സ​​ഹാ​​ധ്യ​​ക്ഷ​​നാ​​യി അ​​ദ്ദേ​​ഹ​​ത്തോ​​ടൊ​​പ്പം ഒ​​രു പ​​തി​​റ്റാ​​ണ്ട് ആ​​യി​​രി​​ക്കു​​വാ​​ന്‍ സാ​​ധി​​ച്ച നി​​മി​​ഷ​​ങ്ങ​​ള്‍ ഓ​​ര്‍​ക്കു​​ന്നു.


ഇ​​ന്‍റ​​ര്‍ ച​​ര്‍​ച്ച് എ​​ഡ്യു​​ക്കേ​​ഷ​​ന്‍ ക​​മ്മീ​​ഷ​​ന്‍റെ അ​​ധ്യ​​ക്ഷ​​നാ​​യി അ​​ദ്ദേ​​ഹം ഇ​​രി​​ക്കു​​മ്പോ​​ള്‍ പ​​ല സ​​ന്ദ​​ര്‍​ഭ​​ങ്ങ​​ളി​​ലും ആ ​​മീ​​റ്റിം​​ഗു​​ക​​ളി​​ല്‍ ഞാ​​ന്‍ സം​​ബ​​ന്ധി​​ച്ചി​​ട്ടു​​ണ്ട്. പി​​താ​​വി​​ന്‍റെ ആ​​ശ​​യ​​ങ്ങ​​ളി​​ലെ വ്യ​​ക്ത​​ത​​യും നി​​ല​​പാ​​ടു​​ക​​ളി​​ലെ ദൃ​​ഢ​​ത​​യും ത​​ന്‍റെ ജ​​ന​​ത്തി​​ന് നീ​​തി​​ക്കും അ​​വ​​കാ​​ശ​​ത്തി​​നും വേ​​ണ്ടി​​യു​​ള്ള വി​​ട്ടു​​വീ​​ഴ്ച​​യി​​ല്ലാ​​ത്ത മ​​നോ​​ഭാ​​വ​​വും അ​​ദ്ദേ​​ഹ​​ത്തി​​നു വ്യ​​ക്തി​​പ​​ര​​മാ​​യി പ​​ല ന​​ഷ്ട​​ങ്ങ​​ളും ഉ​​ണ്ടാ​​ക്കി​​യെ​​ങ്കി​​ലും അ​​തി​​ന്‍റെ ന​​ല്ല ഫ​​ല​​ങ്ങ​​ള്‍ ഇ​​ന്നു കേ​​ര​​ള ക്രൈ​​സ്ത​​വ സ​​ഭ​​ക​​ള്‍ മു​​ഴു​​വ​​നും അ​​നു​​ഭ​​വി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്.