തേ​നീ​ച്ച ആ​ക്ര​മ​ണം: തൊ​ഴി​ലാ​ളി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു
Thursday, March 23, 2023 10:31 PM IST
മു​ക്കൂ​ട്ടു​ത​റ: ക​ള്ള് ചെ​ത്താ​നാ​യി പ​ന​യി​ൽ ക​യ​റി​യ​പ്പോ​ൾ തേ​നീ​ച്ച​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ തൊ​ഴി​ലാ​ളി അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തു. ഇ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ച്ച് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നി​ട​യി​ൽ കു​ത്തേ​റ്റ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​ടെ ആ​രോ​ഗ്യ​നി​ല​യും മെ​ച്ച​പ്പെട്ടു.
ക​ള്ള് ചെ​ത്താ​നാ​യി പ​ന​യി​ൽ ക​യ​റി​യ തൊ​ഴി​ലാ​ളി ക​ഴി​ഞ്ഞ ദി​വ​സം തേ​നീ​ച്ച​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​വു​ക​യാ​യി​രു​ന്നു. പ​ന​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി വ​സ്ത്ര​ങ്ങ​ളെ​ല്ലാം ഊ​രി​യെ​റി​ഞ്ഞു തൊ​ട്ട​ടു​ത്തു​ള്ള ആ​റ്റി​ൽ ചാ​ടി​യി​ട്ടും തേ​നീ​ച്ച​ക​ൾ വി​ട്ടി​ല്ല. ആ​ക്ര​മ​ണം തു​ട​ർ​ന്ന​തോ​ടെ അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ചു തൊ​ട്ട​ടു​ത്തു​ള്ള ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​ൽ അ​വ​ശ നി​ല​യി​ൽ ഓ​ടി​യെ​ത്തി. അ​വി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ്വ​ന്തം കാ​റി​ൽ ചെ​ത്തു​തൊ​ഴി​ലാ​ളി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നി​ടെ ഇ​ൻ​സ്‌​പെ​ക്ട​ർ​ക്കും തേ​നീ​ച്ച​ക​ളു​ടെ കു​ത്തേ​റ്റി​രു​ന്നു.
മു​ക്കൂ​ട്ടു​ത​റ ഇ​ട​ക​ട​ത്തി ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​നു സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഒ​മ്പ​തി​നാ​ണ് സം​ഭ​വം. ഇ​ട​ക​ട​ത്തി ക​ള്ളു​ഷാ​പ്പി​ലെ ചെ​ത്തു​തൊ​ഴി​ലാ​ളി കാ​ഞ്ഞി​ര​പ്പ​ള്ളി ത​മ്പ​ല​ക്കാ​ട് സ്വ​ദേ​ശി നെ​ടു​മ്പാ​ര​യ്ക്ക​ൽ എ​ൻ. ബി​ജു (45)വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത്താ​ണ് ബി​ജു​വി​നെ സ്വ​ന്തം കാ​റി​ൽ ക​യ​റ്റി മു​ക്കൂ​ട്ടു​ത​റ​യി​ൽ അ​സീ​സി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.
ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ ന​ട​ത്തി​യ സ​ജി​ത്തി​നെ എ​രു​മേ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു.