വിഴിക്കത്തോട് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം ഉ​ദ്ഘാ​ട​നം നാളെ
Thursday, March 23, 2023 10:31 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പൊ​തു വി​ദ്യാ​ഭ്യാ​സവ​കു​പ്പ് കാ​യി​ക വി​ഭാ​ഗം റി​ട്ട​. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ചാ​ക്കോ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ഴി​ക്ക​ത്തോ​ട്ടി​ല്‍ നി​ര്‍​മി​ച്ച ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാളെ വൈ​കു​ന്നേ​രം 5.30ന് ​ഒ​ളി​മ്പി​ക്‌​സ് ഹോ​ക്കി മെ​ഡ​ല്‍ ജേ​താ​വ് പ്ത​മ​ശ്രീ പി.​ആ​ര്‍. ശ്രീ​ജേ​ഷ് നി​ര്‍​വ​ഹി​ക്കും. തു​ട​ർ​ന്നു​ള്ള സ​മ്മേ​ള​നം ചീ​ഫ് വി​പ്പ് ഡോ.​ എ​ന്‍. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ത​ങ്ക​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി.​സി. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ഷാ​ജ​ന്‍, ദ്രോ​ണാ​ചാ​ര്യ കെ.​പി. തോ​മ​സ് മാഷ്, റി​ട്ട. കാ​യി​കാ​ധ്യാ​പ​ക​ന്‍ വി.​എ​ന്‍. കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലെ കോ​ര്‍​ട്ടു​ക​ള്‍ ഉ​ദ്ഘാ​ട​നം ചെയ്യും.
വി​ഴി​ക്കി​ത്തോ​ട്-ചേ​ന​പ്പാ​ടി റോ​ഡ​രി​കി​ലെ 25 സെ​ന്‍റ് സ്ഥ​ല​ത്ത് 5000 ച​തു​ര​ശ്രഅ​ടി വി​സ്തീ​ര്‍​ണ​ത്തി​ല്‍ നി​ര്‍​മി​ച്ച സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​ത​ല​ത്തി​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്ത ക​നേ​ഡി​യ​ന്‍ ത​ടി​യാ​ണ് പാ​കി​യി​രി​ക്കു​ന്ന​ത്. ബാ​ഡ്മി​ന്‍റണി​ലാ​ണു പ്ര​ധാ​ന​മാ​യും പ​രി​ശീ​ല​നം ന​ല്‍​കു​ക. ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പ്ര​ത്യേ​ക ശു​ചി​മു​റി​ക​ള്‍, ഡ്ര​സിം​ഗ് മു​റി​ക​ള്‍, വി​ശാ​ല​മാ​യി പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം എ​ന്നി​വ​യും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാ​വി​ലെ അ​ഞ്ചു മു​ത​ല്‍ എ​ട്ടു​വ​രെ​യും വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ രാ​ത്രി 11 വ​രെ​യും കു​ട്ടി​ക​ള്‍ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും പ്ര​ത്യേ​ക പ​രി​ശീ​ല​ന​മു​ണ്ടാ​യി​രി​ക്കും.
വി​ഴി​ക്കി​ത്തോ​ട് ഗ്രാ​മ​ത്തി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്ക കു​ടും​ബ​ങ്ങ​ളി​ലെ കാ​യി​കാ​ഭി​രു​ചി​യും ക​ഴി​വു​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ല്‍​കും. ദേ​ശീ​യ മാ​സ്റ്റേ​ഴ്‌​സ് ബാ​ഡ്മി​ന്‍റ​ണ്‍ ഡ​ബി​ള്‍​സ് ചാന്പ്യനാ​യ ഡോ. ​ചാ​ക്കോ ജോ​സ​ഫി​നെ കൂ​ടാ​തെ സം​സ്ഥാ​ന, സ​ര്‍​വ​ക​ലാ​ശാ​ല താ​ര​ങ്ങ​ളാ​യ എം.​എം. സ​ന​ല്‍ കു​മാ​ര്‍, ജോ​ബി​ന്‍ ജോ​ണി എ​ന്നി​വ​ര്‍ പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍​കും.