ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സി​ൽ ശു​ചി​ത്വ സ​മു​ച്ച​യം നി​ര്‍​മാ​ണം
Wednesday, March 29, 2023 11:05 PM IST
ഭ​ര​ണ​ങ്ങാ​നം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മെം​ബ​ര്‍ രാ​ജേ​ഷ് വാ​ളി​പ്ലാക്ക​ല്‍ അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ശു​ചി​ത്വ സ​മു​ച്ച​യ​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. 13 ല​ക്ഷം രൂ​പ​യാ​ണ് നി​ര്‍​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ടോ​യ്‌​ല​റ്റ്, വാ​ഷിം​ഗ് ഏ​രി​യ, യൂ​റി​ന​ല്‍ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യാ​ണ് നി​ര്‍​മാ​ണം.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​സ​ക്ക​റി​യാ​സ് ആ​ട്ട​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സി ത​യ്യി​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ് ചെ​മ്പ​ക​ശേ​രി, സോ​ബി​ച്ച​ന്‍ ചൊ​വ്വാ​റ്റു​കു​ന്നേ​ല്‍, ലൂ​ക്കോ​സ് പാ​ണം​പാ​റ​യി​ല്‍, ഷൈ​ബി ച​ക​ലാ​പു​രി​യി​ല്‍, സി​നി​മോ​ള്‍ തോ​മ​സ്, റോ​ബി​ന്‍ പോ​ള്‍, സി​ബി ജോ​സ​ഫ്, റെ​ന്നി സെ​ബാ​സ്റ്റ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
സ്‌​കൂ​ളി​ന്‍റെ ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി സ്മാ​ര​ക​മാ​യി​ട്ടാ​ണ് സാ​നി​റ്റേ​ഷ​ന്‍ കോം​പ്ല​ക്‌​സ് നി​ര്‍​മി​ക്കു​ന്ന​തെ​ന്ന് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി കൂ​ടി​യാ​യ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍ പ​റഞ്ഞു.