നെ​​ല്‍ക​​ര്‍ഷ​​ക​​രെ പിന്തുണച്ച് മാ​​തൃ-​​പി​​തൃ​​വേ​​ദി
Saturday, May 27, 2023 12:28 AM IST
ച​​ങ്ങ​​നാ​​ശേ​​രി: നെ​​ല്‍ക​​ര്‍ഷ​​ക​​ര്‍ നേ​​രി​​ടു​​ന്ന പ്ര​​ശ്‌​​ന​​ങ്ങ​​ളി​​ല്‍ സ​​ര്‍ക്കാ​​ര്‍ അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ല്‍ ന​​ട​​ത്ത​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് അ​​തി​​രൂ​​പ​​ത മാ​​തൃ​​-പി​​തൃ​​വേ​​ദി പ്ര​​ക്ഷോ​​ഭ​​ത്തി​​ലേ​​ക്ക്. 80ദി​​വ​​സം ക​​ഴി​​ഞ്ഞി​​ട്ടും സ​​ര്‍ക്കാ​​ര്‍ ശേ​​ഖ​​രി​​ച്ച നെ​​ല്ലി​​ന്‍റെ വി​​ല ന​​ല്‍കാ​​തെ കു​​ട്ട​​നാ​​ട്ടി​​ലെ​​യും അ​​പ്പ​​ര്‍കു​​ട്ട​​നാ​​ട് മേ​​ഖ​​ല​​ക​​ളി​​ലെ ക​​ര്‍ഷ​​ക കു​​ടും​​ബ​​ങ്ങ​​ളെ പ​​ട്ട​​ണി​​യി​​ലേ​​ക്ക് ത​​ള്ളി​​വി​​ടു​​ന്ന പ്ര​​വ​​ണ​​ത അ​​പ​​ല​​പ​​നീ​​യ​​മാ​​ണ് മാ​​തൃ​​വേ​​ദി പി​​തൃ​​വേ​​ദി അ​​തി​​രൂ​​പ​​താ സ​​മി​​തി വി​​ല​​യി​​രു​​ത്തി.
സ​​ര്‍ക്കാ​​ര്‍ സി​​വി​​ല്‍ സ​​പ്ലൈ​​സ് വ​​ഴി ശേ​​ഖ​​രി​​ച്ച നെ​​ല്ലി​​ന്‍റെ വി​​ല എ​​ത്ര​​യും വേ​​ഗം ക​​ര്‍ഷ​​ക​​ര്‍ക്ക് ന​​ല്‍കു​​ക, പി​​ആ​​ര്‍എ​​സ് സം​​വി​​ധാ​​നം പു​​നഃ​​സ്ഥാ​​പി​​ച്ച് നെ​​ല്ലി​​ന്‍റെ വി​​ല എ​​ത്ര​​യും വേ​​ഗം ബാ​​ങ്കു​​ക​​ളി​​ല്‍നി​​ന്ന് മാ​​റി​​യെ​​ടു​​ക്കു​​ന്ന സ്ഥി​​രം സം​​വി​​ധാ​​നം ന​​ട​​പ്പി​​ലാ​​ക്കു​​ക, ഹാ​​ന്‍ഡ​​ലിം​​ഗ് ചാ​​ര്‍ജ് വ​​ര്‍ധി​​പ്പി​​ക്കു​​ക എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ള്‍ ഉ​​ന്ന​​യി​​ച്ച് മാ​​തൃ​​പി​​തൃ​​വേ​​ദി​​യു​​ടെ 18 ഫൊ​​റോ​​ന​​യി​​ല്‍നി​​ന്നു​​മു​​ള്ള നേ​​താ​​ക്ക​​ളെ സം​​ഘ​​ടി​​പ്പി​​ച്ചു​​കൊ​​ണ്ട് ഇ​​ന്ന് അ​​ടി​​യ​​ന്ത​​ര നേ​​തൃ​​യോ​​ഗം സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്ന് അ​​തി​​രൂ​​പ​​ത നേ​​തൃ​​ത്വം അ​​റി​​യി​​ച്ചു.