പൂ​ഞ്ഞാ​ർ ഡി​വി​ഷ​നി​ൽ ഒ​ൻ​പ​ത് ഹൈ​ മാ​സ്റ്റ് ​ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചു
Sunday, June 11, 2023 1:46 AM IST
ഈ​രാ​റ്റു​പേ​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൂ​ഞ്ഞാ​ർ ഡി​വി​ഷ​നി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച മി​നി ഹൈ ​മാ​സ്റ്റ് ലൈ​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷോ​ൺ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.

​മ​ങ്കൊ​മ്പ് ക്ഷേ​ത്രം ജം​ഗ്ഷ​ൻ, തേ​വ​ർ​പ്പാ​ടം ജം​ഗ്ഷ​ൻ, പൂ​വ​ത്തി​നാ​ൽ ജം​ഗ്ഷ​ൻ, കാ​ള​കെ​ട്ടി ട്യൂ​ഷ​ൻ സെ​ന്‍റ​ർ ജം​ഗ്ഷ​ൻ, ചേ​രാ​നി ജം​ഗ്ഷ​ൻ, തി​ട​നാ​ട് മ​ഹാ​ക്ഷേ​ത്രം പ​ടി​ഞ്ഞാ​റെ ന​ട, വെ​ള്ളി​കു​ളം,ത​ല​നാ​ട് ടൗ​ൺ, വ​ഴി​ക്ക​ട​വ്-​ക​ല്ലി​ല്ല​ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മി​നി ഹൈ​ മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്.​ ഇ​ടു​ക്കി കെഎ​സ്ഇബി സെ​ക്ഷ​ന്‍റെ കീ​ഴി​ലാ​യ​തി​നാ​ൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യി​ൽ സ്ഥാ​പി​ച്ച മി​നി ഹൈ​ മാ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ടു​ത്ത​യാ​ഴ്ച നി​ർ​വ​ഹി​ക്കു​മെ​ന്നു ഷോ​ൺ ജോ​ർ​ജ് അ​റി​യി​ച്ചു.15 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽനി​ന്നു അ​നു​വ​ദി​ച്ച​ത്.

വി​വി​ധ സ്‌​ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളി​ൽ ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ശ്രീ​ക​ല, ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നു​പ​മ വി​ശ്വ​നാ​ഥ്, തി​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് വി​ജി ജോ​ർ​ജ്, ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ നെ​ല്ലു​വേ​ലി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു സെ​ബാ​സ്റ്റ്യ​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​ഷി ജോ​ഷ്വ, സോ​ളി ഷാ​ജി, സ്റ്റെ​ല്ല ജോ​യി, എ​ൽ​സ​മ്മ തോ​മ​സ്, ബി​നോ​യ് ജോ​സ​ഫ്, മോ​ഹ​ന​ൻ കു​ട്ട​പ്പ​ൻ, റോ​ബി​ൻ ജോ​സ​ഫ്, തി​ട​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ട​ക​ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.