മാ​താ​പി​താ​ക്ക​ള്‍​ക്ക് ഡി​ജി​റ്റ​ല്‍ പ​രി​ശീ​ല​ന​വു​മാ​യി കു​ട്ടി​ക​ള്‍
Sunday, June 23, 2024 4:43 AM IST
ഭ​ര​ണ​ങ്ങാ​നം: കു​ട്ടി​ക​ള്‍ ത​ന്നെ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്ക് ഡി​ജി​റ്റ​ല്‍ രം​ഗ​ത്തെ നൂ​ത​ന സാ​ധ്യ​ത​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തി​യ പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. ഭ​ര​ണ​ങ്ങാ​നം സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലെ ലി​റ്റി​ല്‍ കൈ​റ്റ്‌​സ് കു​ട്ടി​ക​ളാ​ണ് മാ​താ​പി​താ​ക്ക​ള്‍​ക്കാ​യി വ്യ​ത്യ​സ്ത​മാ​യ ക്ലാ​സ് ന​ട​ത്തി​യ​ത്.

ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ്, സ്പാം ​കോ​ള്‍​സ്, ഓ​ണ്‍​ലൈ​ന്‍ തട്ടി​പ്പു​ക​ള്‍, സി​രി, അ​ല​ക്‌​സ തു​ട​ങ്ങി ഡി​ജി​റ്റ​ല്‍ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ കു​ട്ടി​ക​ള്‍ വീ​ഡി​യോ​യി​ലൂ​ടെ​യും ഷോ​ര്‍​ട്ട് ഫി​ലി​മു​ക​ളി​ലൂ​ടെ​യും സ്ലൈ​ഡു​ക​ളി​ലൂ​ടെ​യും ല​ളി​ത​മാ​യി മാ​താ​പി​താ​ക്ക​ള്‍​ക്ക് വി​ശ​ദ​മാ​ക്കി​ക്കൊ​ടു​ത്തു.