ഇടതോരാതെ കർക്കടകം; വിട്ടുമാറാതെ ദുരിതങ്ങളും
1436886
Thursday, July 18, 2024 2:15 AM IST
കുറവിലങ്ങാട്: കർക്കടകം പിറന്നതോടെ ശക്തമായി പെയ്തിറങ്ങുന്ന മഴയ്ക്കൊപ്പം വിട്ടുമാറാതെ ദുരിതങ്ങളും. മൂന്നു ദിവസമായി ഈ മേഖലയിലെല്ലാം മഴയ്ക്കൊപ്പമെത്തിയ കാറ്റ് മണ്ണയ്ക്കനാട്, വളകുഴി, കോഴാ പ്രദേശങ്ങളിൽ വ്യാപക നാശം വിതച്ചു.
തകരാറിലായ വൈദ്യുതിബന്ധം ഇനിയും പൂർണമായി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. മരം വീണ് വൈദ്യുതി തൂണുകൾ തകർന്നതും കമ്പികൾ പൊട്ടിയതുമാണ് പ്രധാന പ്രശ്നം. കാർഷികമേഖലയ്ക്കും കാര്യമായ നാശനഷ്ടങ്ങൾ നേരിട്ടു. പാടങ്ങളിൽ നടത്തിയിട്ടുള്ള പച്ചക്കറിക്കൃഷി വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയിലെത്തി. മഴ തുടർന്നാൽ കൃഷി അവതാളത്തിലാകുമെന്നു കർഷകർ പറയുന്നു.