വയോജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ്
1451154
Friday, September 6, 2024 11:06 PM IST
കൊഴുവനാല്‍: നാഷണല്‍ ആയുഷ് മിഷന്റെയും കൊഴുവനാല്‍ പഞ്ചായത്തിന്റെയും ചേര്‍പ്പുങ്കല്‍ ഹോമിയോ ഡിസ്പെന്‍സറിയുടെയും ആഭിമുഖ്യത്തില്‍ ഇന്നു രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വയോജനങ്ങള്‍ക്കായി സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തും.
ക്യാമ്പിനോടനുബന്ധിച്ച് പ്രാഥമിക പരിശോധനകള്‍, രോഗനിര്‍ണയം, ബോധവത്കരണ ക്ലാസ് എന്നിവയും ഉണ്ടായിരിക്കും.
മരങ്ങാട്ടുപിള്ളി: വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി മരങ്ങാട്ടുപിള്ളി പഞ്ചായത്ത്, ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി, നാഷണല്‍ ആയുഷ് മിഷന്, ആയുഷ് ഹോമിയോപ്പതി മരങ്ങാട്ടുപിള്ളി ടൗണ്‍, കുര്യനാട് ഹോമിയോ ഡിസ്പെന്‍സറി ഇലയ്ക്കാട് എന്നിവയുടെ ആഭിമുഖ്യത്തില്‍ ആയുര്‍വേദ, ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
ഇലയ്ക്കാട് ഹോമിയോ ഡിസ്പെന്‍സറിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ക്യാമ്പ് ഒന്‍പതിന് രാവിലെ10.30 മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നു വരെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും പത്തിന് പത്തുമുതല്‍ ഉച്ചകഴിഞ്ഞ് ഒന്നു വരെ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് പരിതേപതിക്കല് അങ്കണവാടിയിലും കുര്യനാട് ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പ് അന്നേദിവസം പത്തുമുതല്‍ ഉച്ചകഴിഞ്ഞ് ഒന്നുവരെ കുര്യനാട് മില്‍ക്ക് സൊസൈറ്റി ഹാളിലും, 12ന് രാവിലെ പത്തുമുതല്‍ ഉച്ചകഴിഞ്ഞ് ഒന്നുവരെ പരിതേപതിക്കല് അങ്കണവാടിയിലും മരങ്ങാട്ടുപിള്ളി ടൗണ്‍ ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും.
വിവിധ ദിനങ്ങളിലായി നടത്തപ്പെടുന്ന ക്യാമ്പുകള്‍ പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ഉഷാരാജു അധ്യക്ഷത വഹിക്കും.