കേരള ബാങ്ക് ജീവനക്കാർ ധർണ നടത്തി
1460168
Thursday, October 10, 2024 6:25 AM IST
കോട്ടയം: നവംബർ 13ന് നടക്കുന്ന ഏകദിന പണിമുടക്കിനു മുന്നോടിയായി കേരളാ ബാങ്ക് റീജണൽ ഓഫീസിന് മുന്പിൽ ബാങ്ക് ജീവനക്കാർ പ്രതിഷേധ ധർണ നടത്തി. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി ഉദ്ഘാടനം ചെയ്തു.
കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ. ബിനു അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.പി. ഷാ, വി.പി. ശ്രീരാമൻ, ആർ.എ.എൻ. റെഡ്ഢ്യാർ, പി.സി. റെന്നി, യു. അഭിനന്ദ്, അനിൽ കുമാർ, സജിമോൻ, കെ.ഡി. സുരേഷ്, ആശാമോൾ, സിബി തോമസ്, പി.വി. അജിത്ത് എന്നിവർ പ്രസംഗിച്ചു.