മുക്കുപണ്ടം പണയംവച്ചു പണം തട്ടിയ യുവാവ് അറസ്റ്റില്‍
1223913
Friday, September 23, 2022 10:14 PM IST
അയര്‍ക്കുന്നം: മുക്കുപണ്ടം പണയംവച്ചു പണം തട്ടിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മണിയാര്‍കുടി കുന്നത്ത് അഖില്‍ ബിനുവി (21)നെയാണ് അയര്‍ക്കുന്നം പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞദിവസം ഇയാള്‍ അയര്‍ക്കുന്നം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന നെല്ലമ്പുഴ ഫിനാന്‍സ് എന്ന സ്ഥാപനത്തില്വന്നു സ്വര്‍ണം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 23.5 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വച്ച് 80,000 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് കടയുടമ വിശദമായി പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് മനസിലാകുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്നു അന്വേഷണസംഘം ഇയാളെ ഇടുക്കിയില്‍നിന്നു പിടികൂടുകയായിരുന്നു.
എസ്എച്ച്ഒ ആര്. മധു, എസ്ഐ തോമസ് ജോര്‍ജ്, എഎസ്ഐ ആന്റണി, സിപിഒമാരായ ജയകൃഷ്ണന്, അനൂപ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.