ഹോളി ഫാമിലി ആശുപത്രിയിൽ ഹൃദയദിനം ആചരിച്ചു
1226012
Thursday, September 29, 2022 10:44 PM IST
മുതലക്കോടം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഹോളി ഫാമിലി ആശുപത്രിയിൽ ഹൃദയദിനാചരണം സംഘടിപ്പിച്ചു.
ഡീൻ കുര്യാക്കോസ് എംപി അധ്യക്ഷത വഹിച്ചു.
രോഗികൾക്കായുള്ള ഗോൾഡൻ പ്രിവിലേജ് കാർഡ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മേഴ്സി കുര്യൻ എസ്എച്ചിനു നൽകി എംപി പ്രകാശനം ചെയ്തു.
ഹൃദയദിനത്തോടനുബന്ധിച്ച് കാർഡിയോളജിയിലെ എല്ലാ രോഗികൾക്കും കണ്സൾട്ടേഷൻ സൗജന്യമായിരുന്നു. സിസ്റ്റർ മേഴ്സി കുര്യൻ, ഹോളി ഫാമിലി കോളജ് ഓഫ് നഴ്സിംഗ് പ്രഫ. ഡോ. ജയൻ ജയിംസ്, കാർഡിയോളജിസ്റ്റ് ഡോ. പോൾ റാഫേൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. ജോളി ജോർജ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ഹോളി ഫാമിലി കോളജ് ഓഫ് നഴ്സിംഗിലെ വിദ്യാർഥിനികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.