എ​ൻ​എ​സ്എ​സ് വോ​ള​ണ്ടിയ​ർ പ​രി​ശീ​ല​നം
Friday, September 30, 2022 11:08 PM IST
തൊ​ടു​പു​ഴ: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളി​ലെ വോ​ള​ണ്ടിയ​ർ സെ​ക്ര​ട്ട​റി​മാ​രു​ടെ പ​രി​ശീ​ല​നം തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ൽ ന​ട​ത്തി.
എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ഡോ. ​കെ.​എം. സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​ജി സ​ർ​വ​ക​ലാ​ശാ​ല നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ഇ.​എ​ൻ. ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ള​ജ് മാ​നേ​ജ​ർ റ​വ. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ർ ഡോ. ​സി.​എം. ശ്രീ​ജി​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. കോ​ള​ജി​ന്‍റെ എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി​യു​ള്ള മ​ണ്ണും മ​ന​സും എ​ന്ന പ​ത്രം കോ​ള​ജ് മാ​നേ​ജ​ർ പ്ര​കാ​ശ​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജി​മോ​ൾ തോ​മ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​ജു ഏ​ബ്ര​ഹാം, ബ​ർ​സാ​ർ ഫാ. ​ബെ​ൻ​സ​ണ്‍ ആ​ന്‍റ​ണി, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​സി​സ്റ്റ​ർ നോ​യ​ൽ റോ​സ്, ഡോ. ​ജെ​റോം കെ. ​ജോ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ൻ​വ​ർ ഷാ, ​സോ​നാ മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു