നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ
Wednesday, February 8, 2023 11:01 PM IST
വ​ണ്ട​ന്മേ​ട് : വ​ണ്ട​ന്മേ​ട്ടി​ൽ വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ച്ച നാ​ലേ​കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ലാ​യി. താ​ഴെ വ​ണ്ട​ന്മേ​ട്ടി​ൽ പ​ച്ച​ക്ക​റി​ക്ക​ട ന​ട​ത്തു​ന്ന ക​മ്പം സ്വ​ദേ​ശി​യാ​യ ചു​രു​ളി ചാ​മി (60), വാ​ഹ​ന​ത്തി​ൽ ഇ​യാ​ൾ​ക്കു കൈ​മാ​റാ​നാ​യി ക​ഞ്ചാ​വെ​ത്തി​ച്ച മു​രി​ക്കാ​ശേ​രി മേ​ലേ​ചി​ന്നാ​ർ പാ​റ​യി​ൽ ജോ​ച്ച​ൻ മൈ​ക്കി​ൾ (45) എ​ന്നി​വ​രെ​യാ​ണു ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ ഡാ​ൻ​സാ​ഫ് ടീ​മും വ​ണ്ട​ന്മേ​ട് പോ​ലീ​സും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്. നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​യാ​ൾ. മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഇ​യാ​ളു​ടെ പ​ച്ച​ക്ക​റി​ക്ക​ട​യി​ൽ​നി​ന്നു ഹാ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​രോ​ധി​ത പാ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ വ​ണ്ട​ന്മേ​ട് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.
റി​സോ​ർ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​ത്തി​നെ​ന്ന പേ​രി​ൽ നാ​ലു കി​ലോ ക​ഞ്ചാ​വ് ആ​വ​ശ്യ​പ്പെ​ട്ട് ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ൾ ചു​രു​ളി​ചാ​മി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ ജോ​ച്ച​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു. ഇ​യാ​ൾ ക​ഞ്ചാ​വു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണു പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്. കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 4.250 കി​ഗ്രാം ക​ഞ്ചാ​വ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.
ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി.​എ. നി​ഷാ​ദ്മോ​ൻ, എ​സ്എ​ച്ച്ഒ ഡി.​എ​സ്. അ​നി​ൽ​കു​മാ​ർ, എ​സ്ഐ​മാ​രാ​യ എം. ​എ​സ്. ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, വി.​പി. മ​ഹേ​ഷ്, ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ മ​ഹേ​ഷ് ഏ​ദ​ൻ, സ​തീ​ഷ് ഡി, ​കെ.​പി. ബി​നീ​ഷ് , എം.​പി. അ​നൂ​പ്, ടോം​സ്ക​റി​യ, അ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.