തൊമ്മൻകുത്ത് റോഡിൽ ഗതാഗത നിയന്ത്രണം
1279352
Monday, March 20, 2023 10:21 PM IST
കരിമണ്ണൂർ: തൊമ്മൻകുത്ത് റോഡിൽ മുളപ്പുറം പാലത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 23 മുതൽ ഇതുവഴി വാഹനഗതാഗതം നിരോധിച്ചു.
കരിമണ്ണൂർ ഭാഗത്തുനിന്നു തൊമ്മൻകുത്ത് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ മുളപ്പുറം കോട്ടക്കവല ജംഗ്ഷനിൽനിന്നു വലത്തേക്കു തിരിഞ്ഞ് കോട്ട റോഡ്, മെഷീൻകുന്ന് റോഡ്, മുളപ്പുറം ഉടുന്പന്നൂർ റോഡ് വഴി മുളപ്പുറം ജംഗ്ഷനിലെത്തി തൊമ്മൻകുത്തിനും തിരിച്ചും പോകണമെന്ന് കെ എസ്ടിപി ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.
വാൻ ഇടിച്ച്
കുരിശിൻതൊട്ടി
തകർന്നു
വണ്ണപ്പുറം: പിക്ക്അപ്പ് വാൻ ഇടിച്ച് വണ്ണപ്പുറം മാർ ഗ്രിഗോറിയോസ് യാക്കോബായ പള്ളിയുടെ കുരിശിൻതൊട്ടി തകർന്നു. ശനിയാഴ്ച രാത്രി 11.30നായിരുന്നു സംഭവം.
വണ്ണപ്പുറം ഹൈറേഞ്ച് കവലയിലുള്ള കരിശിൻതൊട്ടിയാണ് തകർന്നത്.
ഇടിച്ചുതകർത്ത വാഹനം ആദ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് വാഹനത്തെയും ഡ്രൈവറെയും തിരിച്ചറിഞ്ഞത്.
പള്ളി അധികൃതർ നൽകിയ പരാതിയെത്തുടർന്ന് കാളിയാർ പോലീസ് കേസെടുത്തു. തൊമ്മൻകുത്തു സ്വദേശിയുടെ വാഹനമാണ് ഇടിച്ചതെന്ന് വ്യക്തമായി.
നാശനഷ്ടങ്ങൾക്ക് പരിഹാരം ഉണ്ടാക്കാമെന്ന ഡ്രൈവറുടെ ഉറപ്പിേന്മേൽ കേസ് പിന്നീട് ഒത്തുതീർത്തു.