ഇടുക്കി: സ്വകാര്യവ്യക്തികളുടെ ഭൂമിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ നീക്കം ചെയ്യണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഇവ നീക്കം ചെയ്യാത്തതു മൂലം എന്തെങ്കിലും അപകടങ്ങളുണ്ടായാൽ നാശനഷ്ടങ്ങളും നഷ്ടപരിഹാരവും ഭൂവുടമ വഹിക്കേണ്ടിവരും.
സ്വകാര്യവ്യക്തികളുടെ ഭൂമിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു നീക്കുന്നതിന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് വില്ലേജ് പഞ്ചായത്ത് തല ട്രീ കമ്മിറ്റി ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കണം. നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്ത്വം അതാത് തദേശ സ്ഥാപന സെക്രട്ടറിക്കാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ട്രീ കമ്മിറ്റികൾ വിളിച്ചു ചേർത്ത് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.