വെള്ളിയാമറ്റം ബാങ്ക് യുഡിഎഫിന്; കെ.എം. ജോസ് പ്രസിഡന്റ്
1340242
Wednesday, October 4, 2023 11:19 PM IST
തൊടുപുഴ: വെള്ളിയാമറ്റം സഹകരണ ബാങ്ക് തെരഞ്ഞടുപ്പിൽ എല്ലാ സീറ്റിലും യുഡിഎഫ് നേതൃത്വം നൽകുന്ന ജനാധിപത്യമുന്നണി സ്ഥാനാർഥികൾ വിജയിച്ചു. കോണ്ഗ്രസ്, മുസ്ലീം ലീഗ് സ്ഥാനാർഥികളാണ് വിജയിച്ചത്.
കേരള കോണ്ഗ്രസ് തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നു. കെ.എം. ജോസ് കോയിക്കാട്ടിൽ, മോഹൻദാസ് പുതുശേരിൽ, പി.സി. ജെയിംസ് പാറേക്കുടിയിൽ, ഉമ്മർ കാസിം ഇളയിടകത്തുപറന്പിൽ, ഹെന്റി ജോർജ് വെള്ളാപ്പിള്ളിൽ, ബെന്നി മാത്യു താന്നിക്കൽ, പി.ടി. സാബു പതിക്കൽ, സോയി ജോസഫ് പേടിക്കാട്ടുകുന്നേൽ, ലീന വർഗീസ് ചെറുതോട്ടായിൽ, ബിന്ദു ഗ്ലാഡി മണിമല, സുമ രാധാകൃഷ്ണൻ വളയാറ്റിൽ എന്നിവരാണ് വിജയിച്ചത്.
കെ.എം. ജോസിനെ പ്രസിഡന്റായും സോയി ജോസഫിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.