വനം വകുപ്പ് വാച്ചറുടെ ഉച്ചിയിൽ പാന്പു കൊത്തി
1396938
Sunday, March 3, 2024 2:57 AM IST
കുമളി: തേക്കടി വനത്തിൽ മരക്കൊന്പിൽ തൂങ്ങിക്കിടന്ന പാന്പ് വകുപ്പ് വാച്ചറുടെ തലയുടെ ഉച്ചിയിൽ കടിച്ചു.
വനം വകുപ്പ് വാച്ചർ കുമളി മന്നാകുടി സ്വദേശി ശ്രീജിത്തി (28) നെയാണ് പാന്പ് കടിച്ചത്. പെരിയാർ കടുവ സങ്കേതത്തിലെ തേക്കടി റേഞ്ചിൽപ്പെട്ട ബ്രാണ്ടി പാറയിൽ ഇന്നലെ രാവിലെ യാണ് സംഭവം. വനത്തിലൂടെ പട്രോളിംഗ് നടത്തവേ പാന്പ് ശ്രീജിത്തിന്റെ തലയിൽ കടിക്കുച്ചത്.
വനംവകുപ്പിന്റെ ജീപ്പിൽ തേക്കടിയിലെത്തിച്ച ശ്രീജിത്തിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.