പുഴയിൽ വീണ് കുഞ്ഞ് മരിച്ചു
1425514
Tuesday, May 28, 2024 6:27 AM IST
രാജകുമാരി: പന്നിയാർ പുഴയിൽ കാൽ വഴുതിവീണതിനെത്തുടർന്ന് ഒഴുക്കിൽപ്പെട്ട മൂന്നര വയസുകാരൻ മരിച്ചു. പൂപ്പാറ പുഞ്ചക്കരയിൽ രാഹുൽ- അശ്വതി ദമ്പതികളുടെ മൂത്ത മകൻ ശ്രീനന്ദ് (മൂന്നര) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11ന് ബന്ധുക്കളോടൊപ്പം പുഴയിലെത്തിയപ്പോഴാണ് ശ്രീനന്ദ് കാൽവഴുതി വെള്ളത്തിൽ വീണത്.
കൂടെയുണ്ടായിരുന്നവർ ബഹളം വച്ചതിനെത്തുടർന്ന് ശ്രീനന്ദിനെ നാട്ടുകാരിൽ ചിലർ ചേർന്ന് കരയ്ക്കെത്തിച്ചെങ്കിലും മരിച്ചു. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് മൃതദേഹം നൽകി. ശാന്തൻപാറ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. സഹോദരൻ ശ്രീരവ്.