മണ്ണുമാഫിയയുമായി ബന്ധം: പോലീസുകാരന് സസ്പെൻഷൻ
1429183
Friday, June 14, 2024 3:43 AM IST
തൊടുപുഴ: മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. കരിങ്കുന്നം പോലീസ് സ്റ്റേഷനിലെ സിവിൽ പേലീസ് ഓഫിസർ മാഹിനെയാണ് ജില്ല പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്.
പോലീസിന്റെ സ്പെഷൽ സ്ക്വാഡിൽ പ്രവർത്തിക്കുന്ന മാഹിന് മണ്ണ് മാഫിയുമായി ബന്ധമുണ്ടെന്ന പരാതിയെത്തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.