കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
1429184
Friday, June 14, 2024 3:43 AM IST
രാജകുമാരി: ചിന്നക്കനാൽ തങ്കൻകുഴിക്ക് സമീപം നാലു വയസുള്ള കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മറ്റൊരു കൊമ്പന്റെ കുത്തേറ്റാണ് ആന ചരിഞ്ഞതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ബുധനാഴ്ചയാണ് സംഭവം. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്നലെ ആനയുടെ ജഡം മറവു ചെയ്തു.