നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു
1431238
Monday, June 24, 2024 3:49 AM IST
മുട്ടം: തൊടുപുഴ-മൂലമറ്റം റോഡില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതിപോസ്റ്റ് മൂന്നായി ഒടിഞ്ഞ് വാഹനത്തിനു മുകളിലേക്കു വീണെങ്കിലും കാര്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ആറോടെ മ്രാലയ്ക്ക് സമീപത്തെ വളവിലാണ് അപകടം.
മലപ്പുറത്ത് നിന്നെത്തിയ കുട്ടികള്‍ ഉള്‍പ്പെടെ ആറു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് അപകടം. കാറിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.
പോസ്റ്റ് ഒടിഞ്ഞതോടെ തൊടുപുഴ മേഖലയില്‍ രണ്ടു മണിക്കൂറോളം വൈദ്യുതിബന്ധം തകരാറിലായി.