തലച്ചിറപ്പടി-അമല ജംഗ്ഷൻ റോഡ് തകർന്നു
1438280
Monday, July 22, 2024 11:41 PM IST
ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിലെ തലച്ചിറപ്പടി-അമല ജംഗ്ഷൻ റോഡ് തകർന്നു റോഡ് കുളമായി. ജനം വലയുന്നു ക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. മേലേചിന്നാർ, ദൈവംമേട്, ബഥേൽ, കടക്കയം, സ്കൂൾസിറ്റി ഭാഗങ്ങളിലുള്ളവർക്ക് പഞ്ചായത്ത് ആസ്ഥാനമായ മുരിക്കാശേരിയിൽ എത്തുന്നതിനുള്ള റോഡാണിത്. രാജമുടി, പടമുഖം, തോപ്രാംകുടി, മുരിക്കാശേരി ഭാഗങ്ങളിലെ സ്കൂളുകളിലേക്കുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണ് തകർന്നുകിടക്കുന്നത്.
റോഡ് നന്നാക്കുന്നതിനായി നിരവധി തവണ അധികൃതർക്ക് നിവേദനം നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾ വോട്ട് ബഹിഷ്കരിക്കാൻ തുനിയുമ്പോൾ ജനപ്രതിനിധികൾ റോഡ് നിർമാണം ഉടൻ നടത്തുമെന്ന് വാഗ്ദാനം നൽകി കബളിപ്പിക്കുന്നതല്ലാതെ റോഡ് നിർമാണം മാത്രം നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പിഡബ്ല്യുഡി അധികൃതർ അടിയന്തരമായി റോഡ് നിർമാണത്തിൽ ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.