അടിമാലി: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി സ്വാസ്ഥ്യ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി മാങ്കുളം ഗ്രാമപഞ്ചായത്തിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും മാങ്കുളം ആയുഷ് പിഎച്ച്സിയുടെയും ആഭിമുഖ്യത്തില്‍ 60 വയസിന് മുകളിലുള്ളവർക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പും രക്ത പരിശോധനയും മരുന്ന് വിതരണവും നടത്തി.
മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദ് മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍ ആന്റണി അധ്യക്ഷത വഹിച്ചു. ഡോ. ഹിമ ചന്ദ്രന്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മനോജ് കുര്യന്, ഡോ. അമ്പിളി വിജയന്, ഡോ. ബിഞ്ചു സൂസന് പീറ്റര്‍, പി.ഡി. ജോയി, തോമസ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.