കൂറുമാറിയ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി
1466923
Wednesday, November 6, 2024 4:11 AM IST
മൂന്നാർ: കൂറിയ മാറിയ മൂന്നാർ ഗ്രാമ പഞ്ചായത്ത് അംഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി. മൂന്നാർ പഞ്ചായത്ത് എട്ടാം വാർഡായ പെരിയവരയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട തങ്കമുടിയെയാണ് അയോഗ്യനാക്കിയത്. സ്ഥാനാർഥികളുടെ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് അയോഗ്യത. സിപിഐ യുടെ സ്ഥാനാർത്ഥി ആയി മത്സരിച്ച് വിജയിച്ച തങ്കമുടി പിന്നീട് കോണ്‍ഗ്രസിലേക്ക് കൂറുമാറിയിരുന്നു.