കുന്തിപ്പുഴയിൽ രണ്ടു പേർ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു
1224593
Sunday, September 25, 2022 1:36 AM IST
മണ്ണാർക്കാട്: കുന്തിപ്പുഴ മാസപ്പറന്പിൽ രണ്ടു പേർ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം ഏഴോടെയായിരുന്നു സംഭവം. കുന്തിപ്പുഴ കൈതക്കൽ ഉസ്മാന്റെ മകൻ ഒസാമ(20) ആണ് മരിച്ചത്. എംഇഎസ് കല്ലടി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. ഒപ്പമുണ്ടായിരുന്ന മണലടി പാണക്കാടൻ ഫസലിനെയാണ് രക്ഷപ്പെടുത്തി.
നാട്ടുകാരും പോലീസും അഗ്നിശമനസേനയും ചേർന്നാണ് തെരച്ചിൽ നടത്തിയത്. രാത്രി 8.50ഓടെയാണ് ഒസാമയെ കണ്ടെത്തിയത്. തുടർന്ന് താലൂക്കാശുപത്രിയിലേക്ക് മാറ്റി.