ഗോ ​ഓ​പ്ടെ​ക്സി​ൽ ഡി​സ്കൗ​ണ്ട് വി​ല്പ്പ​ന ആ​രം​ഭി​ച്ചു
Friday, September 30, 2022 12:31 AM IST
കോ​യ​ന്പ​ത്തൂ​ർ : ദീ​പാ​വ​ലി പ്ര​മാ​ണി​ച്ച് കോ​യ​ന്പ​ത്തൂ​രി​ലെ കോ​ഓ​പ്ടെ​ക്സി​ൽ 30 ശ​ത​മാ​നം ഡി​സ്കൗ​ണ്ട് വി​ല്പ്പ​ന ആ​രം​ഭി​ച്ചു. കോ​യ​ന്പ​ത്തൂ​ർ നെ​ഹ്റു സ്റ്റേ​ഡി​യം കോം​പ്ല​ക്സി​ലാ​ണ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ സ​ഹ​ക​ര​ണ ക​ന്പ​നി​യാ​യ ഗോ​ഓ​പ്ടെ​ക്സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
എ​ല്ലാ വ​ർ​ഷ​വും ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ഓ​പ്ടെ​ക്സ് പ്ര​ത്യേ​ക വി​ല​ക്കി​ഴി​വി​ൽ വ​സ്ത്ര​ങ്ങ​ൾ വി​ല്ക്കു​ന്നു.
അ​ത​നു​സ​രി​ച്ച് ഈ ​വ​ർ​ഷ​വും സി​ന്ത​റ്റി​ക്, കോ​ട്ട​ണ്‍ സാ​രി​ക​ൾ, ബ്ലാ​ങ്ക​റ്റു​ക​ൾ, റെ​ഡി​മെ​യ്ഡ് ഷ​ർ​ട്ടു​ക​ൾ, ഓ​ർ​ഗാ​നി​ക് കോ​ട്ട​ണ്‍ സാ​രി​ക​ൾ എ​ന്നി​വ ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക വി​ല്പ്പ​ന​യ്ക്ക് ല​ഭ്യ​മാ​ണ്. ഇ​തു​കൂ​ടാ​തെ ക​യ​റ്റു​മ​തി ഗു​ണ​മേന്മയു​ള്ള ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​ണ്.
ദീ​പാ​വ​ലി പ്ര​മാ​ണി​ച്ച് ഈ ​വ​ർ​ഷം 30 ശ​ത​മാ​നം പ്ര​ത്യേ​ക കി​ഴി​വ് ന​ല്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ർ ജി.​എ​സ്. സ​മീ​ര​ൻ കി​ഴി​വ് വി​ല്പ്പ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഗോ ​ഒ​പ്ടെ​ക്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ര​മേ​ഷ്, ചെ​യ​ർ​മാ​ൻ വെ​ങ്കി​ടാ​ച​ലം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.