പ്രതിഷേധം
1278781
Sunday, March 19, 2023 12:05 AM IST
മണ്ണാർക്കാട് : നിയമസഭാ നടപടികൾ തടസപ്പെടുത്തുന്ന പ്രതിപക്ഷ നിലപാടുകൾക്കെതിരെ എൽഡിഎഫ് മണ്ണാർക്കാട് ടൗണിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ. ശശി ഉദ്ഘാടനം ചെയ്തു. ടി.കെ. സുനിൽ അധ്യക്ഷനായി. കെ.പി. ജയരാജ്, കെ.പി. മസൂദ്, ടി.ആർ. സെബാസ്റ്റ്യൻ, സദക്കത്തുള്ള പടലത്ത്, പി.ശെൽവൻ എന്നിവർ സംസാരിച്ചു.