വിയ്യക്കുറുശി സ്വാശ്രയ കർഷക സമിതി സെക്രട്ടറി കിണറ്റിൽ മരിച്ച നിലയിൽ
1279376
Monday, March 20, 2023 10:31 PM IST
മണ്ണാർക്കാട്: വിയ്യക്കുറുശി സ്വാശ്രയ കർഷക സമിതി സെക്രട്ടറിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരിന്പടാരി കേശവപുരത്ത് വീട്ടിൽ കെ.മോഹൻദാസ് (45) ആണ് മരിച്ചത്. മൃതദേഹം താലൂക്ക് ഗവ ആശുപ്പത്രി മോർച്ചറിയിൽ.
വീട്ടിൽ ഭാര്യയും മക്കളുമൊത്ത് കിടന്നുറങ്ങിയയാളെ പുലർച്ചെ നാലു മുതൽ കാണാതായി. മണ്ണാർക്കാട് പൊലീസിൽ പരാതി നല്കിയിരുന്നു.
അന്വേഷണത്തിൽ വീടിനു സമീപത്തു തന്നെയുള്ള കിണറിൽ മൃതദേഹം കണ്ടെത്തി. മണ്ണാർക്കാട് അഗ്നിശമനസേന പുറത്തെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് രാവിലെ പത്തിന് സംസ്കാരം നടത്തും.
അച്ഛൻ: ഗോപിനാഥൻനായർ. അമ്മ: ശാന്തകുമാരി. ഭാര്യ: ദിവ്യ (പെരിന്പടാരി തപാൽ ഓഫീസ്). മക്കൾ: അർജുൻ, ആഗ്നവ്.
മോഹൻദാസ് 14 വർഷമായി വിയ്യക്കുറുശി സ്വാശ്രയ കർഷക സമിതി സെക്രട്ടറിയാണ്. നാലു ദിവസം മുന്പ് വിയ്യക്കുറുശി സമിതി ഓഫീസിന്റെ വാതിൽ പൊളിച്ച് ഒരാൾ അകത്ത് കയറി ഫയലുകളും മറ്റും വാരി വലിച്ചിട്ട് നശിപ്പിച്ചിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് സംഘം പ്രസിഡന്റിനേയും സെക്രട്ടറിയേയും പോലീസ് വിളിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ ഏറെ മനോവിഷമത്തിലായിരുന്നു മോഹൻദാസെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.