പുത്തൻകുളം നവീകരിക്കാൻ അഞ്ചു ലക്ഷം അനുവദിച്ചു
1593058
Saturday, September 20, 2025 1:52 AM IST
ആലത്തൂർ: ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ പുത്തൻ കുളം നവീകരിക്കാൻ 5 ലക്ഷം രൂപ അനുവദിച്ചു. പുതിയങ്കം മേതിൽ ഹരിദാസ് ആലത്തൂർ ഗ്രാമപഞ്ചായത്തിന് സൗജന്യമായി നൽകിയ കുളം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾക്കൊള്ളിച്ചാണ് നവീകരിക്കുന്നത്. കുളിക്കടവ് കെട്ടുവാനും സൈഡുകൾ വൃത്തിയാക്കി പ്രദേശവാസികൾക്ക് കുളിക്കുവാനും കുട്ടികൾക്ക് നീന്തൽ പഠനം സമീപവാസികൾക്ക് കൃഷിക്ക് വെള്ളം ഉപയോഗിക്കൽ എന്നീ രീതികളിൽ പ്രയോജനകരമാകുന്ന തരത്തിലാണ് കുളത്തിന്റെ നവീകരണം.
ഇത് പുതിയങ്കം മേതിൽ വീട്ടുകാരുടെ കുടുംബകുളമാണെന്നും ഈ കുളത്തിലേക്ക് വേട്ടയ്ക്കരുമൻ ക്ഷേത്രത്തിൽ നിന്നും 50 മീറ്റർ മാത്രമേ ദൂരമുള്ളൂ എന്നത് കൊണ്ട് ക്ഷേത്രത്തിലേക്ക് വരുന്നവർക്ക് കുളിക്കുവാൻ കൂടി ഇത് ഉപകാരപ്രദമാകുമെന്ന് വാർഡ് മെംബർ ലീല ശശി പറഞ്ഞു.