മു​ത​ല​മ​ട: ചു​ള്ളി​യാ​ർ​ഡാം റോ​ഡ​രി​കി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ണ്ണു​കട​ത്തി​യ സം​ഭ​വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രു​ടെ പ​രാ​തി. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സ​മീ​പവാ​സി​ക​ൾ സം​ഭ​വം അ​റി​ഞ്ഞ് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. പിഡ​ബ്ലി​യുഡി​ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീയ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​തി​ൽ മ​ണ്ണു​നീ​ക്കംക​ണ്ടി​രു​ന്നു. എ​ന്നാ​ൽ നി​ർ​ദിഷ്ടസ്ഥ​ലം പൊ​തു​മ​രാ​മ​ത്ത് വകുപ്പിന് കീഴിൽ ഉ​ൾ​പ്പെ​ട്ട​താ​ണെ​ന്ന് തി​ട്ട​പ്പെ​ടു​ത്താ​ൽ ക​ഴി​യാ​ത്ത​തി​നാ​ൽ റ​വ​ന്യൂ അ​ധി​കൃ​ത​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് അ​സി​സ്റ്റ​ൻ​ഡ് എ​ൻ​ജി​നീയ​ർ അ​റി​യി​ച്ചു. ടി​പ്പ​റു​ക​ളി​ലാ​ണ് മ​ണ്ണ് കടത്തി​യി​രി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.